ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് 

ബെംഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച്‌ രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിനാണ് കേസ്. കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പോലിസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച്‌ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും…

Read More

കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി; തെളിവുകൾ ഇല്ലെന്ന് പോലീസ്

ബെംഗളൂരു : പബ്ബിൽ നിന്ന് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി. നഗരത്തിലെ താമസക്കാരിയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. കോറമംഗലയിലെ പബ്ബിലെത്തിയ യുവതി ഏതാനും മണിക്കൂറിനുശേഷം ഇവിടെ നിന്നിറങ്ങിയിരുന്നു. എന്നാൽ, ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് ഇവർ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് രാവിലെ ഉണർന്നത്. തുടർന്ന് സമീപവാസികളുടെ സഹായം തേടുകയായിരുന്നു. താൻ ബലാത്സംഗത്തിത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും…

Read More

പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ യുവാക്കളുടെ ആക്രമണം 

drinks

ബെംഗളൂരു: പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ തർക്കം. കന്നഡ ഗാനം ആലപിച്ചതിന് ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പബ് മാനേജർ പോലീസിൽ പരാതി നൽകി. ഒക്‌ടോബർ 24ന് രാത്രി കെഞ്ചനഹള്ളി റോഡിലെ ഐഡിയൽ ഹോംസിന് സമീപമുള്ള പബ്ബിലാണ് സംഭവം, മാനേജർ രവികാന്ത് ആണ് ആർആർ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. ഒക്‌ടോബർ 24ന് രാത്രി 10.45ഓടെ പബ്ബിൽ എത്തിയ ശ്രേയസും സുഹൃത്തുക്കളും പബ്ബിൽ കന്നഡ ഗാനം പ്ലേ ചെയ്യുന്നതിനെ എതിർത്തു. അധിക്ഷേപിക്കുകയും ചെയ്തു. മാനേജർ രവികാന്ത് നൽകിയ പരാതിയിൽ ശ്രേയസിനും സുഹൃത്തിനുമെതിരെ…

Read More

കന്നഡ സംസാരിച്ചില്ല; യുവ എൻജിനിയർക്ക് പബ്ബിൽ വെച്ച് മർദനം

road

ബെംഗളൂരു : കസ്തൂർബ റോഡിലെ ഒരു പബ്ബിൽ കന്നഡയിൽ സംസാരിക്കാത്തതിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 22 കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയറെ നാല് പേർ ചേർന്ന് മർദ്ദിച്ചു. നഗരത്തിലെ സ്വകാര്യകമ്പനിയിലെ എൻജിനിയറായ രാഘവ് സിങ്ങിനാണ് (27) മർദനമേറ്റത്. മർദനത്തിൽ യുവാവിന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിരയായ രാഘവ് സിംഗ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തതിന് ശേഷം കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി 11.30-ഓടെ…

Read More

സർവീസ് ചാർജ് നൽകാൻ ഉപഭോക്താവിനെ നിർബന്ധിച്ച പബിന് പിഴ വീണു

drinks

ബെംഗളൂരു: ഉപഭോക്താവിന്റെ ബില്ലിൽ 7.5% സർവീസ് ചാർജ് ചേർത്തതിന് നഷ്ടപരിഹാരം നൽകാൻ ബെംഗളൂരുവിലെ ഒരു പബ്ബിനോട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ബ്രിഗേഡ് റോഡിലെ ShakesBierre Brewpub and Kitchen ആണ് ഉപഭോക്താവിന് 500 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ് ആയത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ അധിക സേവന നിരക്കുകൾ ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ദിരാനഗർ നിവാസിയായ സമീർ അന്നഗെരി കൃഷ്ണമൂർത്തി…

Read More

ലോകകപ്പിന് ചിയേഴ്സ് പറഞ്ഞ് പ്രത്യേക ഓഫറുകളുമായി നഗരത്തിലെ പബ്ബുകൾ

ബെംഗളൂരു: നഗരത്തിലെ പബ്ബുകൾ, സ്‌പോർട്‌സ് ബാറുകൾ, മൈക്രോ ബ്രൂവറികൾ എന്നിവയ്ക്ക് ജനപ്രിയ കായിക മത്സരങ്ങൾ അടയാളപ്പെടുത്തുന്നതിമായുള്ള പ്രത്യേക ഓഫറുകളും മെനുകളും ഒരുക്കുന്ന ഒരു പാരമ്പര്യമുണ്ട്.

Read More

കോളേജ് വിദ്യാർത്ഥികളുടെ നിശാപാർട്ടി തടസ്സപ്പെടുത്തി സദാചാരവാദികൾ

ബെംഗളൂരു: ​മംഗ​ളൂ​രു ന​ഗ​ര​ത്തി​ലെ പ​ബ്ബി​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ നി​ശാ പാ​ര്‍​ട്ടി സ​ദാ​ചാ​ര​വാ​ദി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി. പാര്‍​ട്ടി​ക്കി​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ ശേ​ഷം വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം പ​ബ്ബി​ല്‍ നിന്നും പു​റ​ത്തിറക്കി വിടുകയുമാണ് ഉണ്ടായത്. മം​ഗ​ളൂ​രു​വി​ലെ “അം​നേ​സി​യ-​ദ ലോ​ഞ്ച്’ എ​ന്ന പ​ബ്ബി​ലാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ന​ഗ​ര​പ്ര​ദേ​ശ​ത്തെ കോ​ളേ​ജു​ക​ളി​ലെ അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ​ദാ​ചാ​ര സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

പബ്ബിൽ നിശാപാർട്ടിയിൽ നിന്നും 33 പേർ അറസ്റ്റിൽ 

ബെംഗളൂരു: പബ്ബിലെ നിശാപാർട്ടിയിൽ നിന്നും മാരക മയക്കുമരുന്നുമായി 33 പേർ അറസ്റ്റിൽ. എംഡിഎംഎ, ചരസ്‌ എന്നീ മയക്കു മരുന്നുകളാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. 51 ഓളം ആളുകളാണ് പാർട്ടിയിൽ പങ്കെടുത്തത്. അതിൽ 31 പേർ ലഹരി ഉപയോഗിച്ചതായി പോലീസ് പറയുന്നു. ഈ 31 പേരെയും പാർട്ടി നടത്തിയ ഹരികൃഷ്ണ, ഡിജെ സെന്തിൽ കുമാർ എന്നിവരാണ് പോലീസ് പിടിയിൽ ആയത്. 3 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തതായും അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ലഹരി കച്ചവടക്കാർ ആണെന്നും…

Read More

ഐ ടി പാർക്കുകളിൽ ഇനി പബ്ബുകളും ബാറുകളും

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകിയതോടെ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ക്കാണ് വൻ മാറ്റം വരാനിരിക്കുന്നത്. ബെംഗളൂരൂവും മറ്റ് ഐ.ടി നഗരങ്ങളും പോലെ നമ്മുടെ കൊച്ചു കേരളം ഐ.ടി ഹബ്ബായി മാറുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിലൂടെ വഴിതുറക്കുന്നത്. ബിയര്‍ പാര്‍ലറുകളും പബ്ബുകളും കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാണ് മുന്‍കാലങ്ങളില്‍ ഇവയെ ഒഴിവാക്കിയിരുന്നത് . വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പുതിയ തീരുമാനം.പുതുക്കിയ നയപ്രകാരം സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടും. ഐ.ടി…

Read More

ക്ലബ്ബുകളുടെ ഡ്രസ് കോഡ് നിയമം; എടുത്തുകളയാൻ ഒരുങ്ങി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടകയിലെ ക്ലബ്ബുകളിൽ നിലവിലുള്ള ഡ്രസ് കോഡ് നിയമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ വീണ്ടും ശ്രമിക്കുന്നു, ഏതെങ്കിലും അംഗമോ സന്ദർശകനോ പരമ്പരാഗതമായതോ അനൗപചാരികമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നത് കണ്ടാൽ ക്ലബ്ബ്കളുടെ പരിസരത്തേക്കുള്ള പ്രവേശനത്തെ അധികൃതർ നിയന്ത്രിച്ചിരുന്നു. മുൻ സർക്കാരുകൾ ഈ നിയമം എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് നിഷ്‌ഫലമാവുകയായിരുന്നു. ഇപ്പോൾ വീണ്ടും ബിജെപി എംഎൽസി എൻ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭയുടെ സമിതി വിഷയം പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. കർണാടകയിൽ ഏകദേശം 300-ലധികം ക്ലബ്ബുകളാണുള്ളത്, അവയിൽ മിക്കതും ഇന്ത്യൻ വസ്ത്രങ്ങൾ, അനൗപചാരിക/കാഷ്വൽ വസ്ത്രങ്ങൾ, എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്…

Read More
Click Here to Follow Us