പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ യുവാക്കളുടെ ആക്രമണം 

drinks

ബെംഗളൂരു: പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ തർക്കം.

കന്നഡ ഗാനം ആലപിച്ചതിന് ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പബ് മാനേജർ പോലീസിൽ പരാതി നൽകി.

ഒക്‌ടോബർ 24ന് രാത്രി കെഞ്ചനഹള്ളി റോഡിലെ ഐഡിയൽ ഹോംസിന് സമീപമുള്ള പബ്ബിലാണ് സംഭവം,

മാനേജർ രവികാന്ത് ആണ് ആർആർ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ഒക്‌ടോബർ 24ന് രാത്രി 10.45ഓടെ പബ്ബിൽ എത്തിയ ശ്രേയസും സുഹൃത്തുക്കളും പബ്ബിൽ കന്നഡ ഗാനം പ്ലേ ചെയ്യുന്നതിനെ എതിർത്തു. അധിക്ഷേപിക്കുകയും ചെയ്തു.

മാനേജർ രവികാന്ത് നൽകിയ പരാതിയിൽ ശ്രേയസിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു.

ആർ. സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts