പബ്ബിൽ നിശാപാർട്ടിയിൽ നിന്നും 33 പേർ അറസ്റ്റിൽ 

ബെംഗളൂരു: പബ്ബിലെ നിശാപാർട്ടിയിൽ നിന്നും മാരക മയക്കുമരുന്നുമായി 33 പേർ അറസ്റ്റിൽ. എംഡിഎംഎ, ചരസ്‌ എന്നീ മയക്കു മരുന്നുകളാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.

51 ഓളം ആളുകളാണ് പാർട്ടിയിൽ പങ്കെടുത്തത്. അതിൽ 31 പേർ ലഹരി ഉപയോഗിച്ചതായി പോലീസ് പറയുന്നു. ഈ 31 പേരെയും പാർട്ടി നടത്തിയ ഹരികൃഷ്ണ, ഡിജെ സെന്തിൽ കുമാർ എന്നിവരാണ് പോലീസ് പിടിയിൽ ആയത്.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

3 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തതായും അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ലഹരി കച്ചവടക്കാർ ആണെന്നും ബെംഗളൂരു ഈസ്റ്റ്‌ ഡിവിഷൻ ഡിസിപി ഭീമശങ്കർ ഗുലേദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts