ബെംഗളൂരു: ബിബിഎംപി വാർഡ് തിരിച്ചുള്ള സംവരണത്തിൽ കോൺഗ്രസിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും കോൺഗ്രസ് റൗഡിസം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.
ബിബിഎംപി സംവരണ മാട്രിക്‌സിനെ കോടതിയിൽ ചോദ്യം ചെയ്യാൻ കോൺഗ്രസിന് അവസരമുണ്ട്. പകരം അവർ വികാസ സൗധയിൽ കയറി അക്രമം അഴിച്ചുവിട്ടു. ഇത് എത്രത്തോളം ഉചിതമാണ്? ഇത് കോൺഗ്രസിന്റെ സംസ്‌കാരത്തെയാണ് കാണിക്കുന്നത്. എല്ലാവരും അതിനെ അപലപിക്കുന്നുവെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2015ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് റിസർവേഷൻ മാട്രിക്സ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അവർ അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തതെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. അന്ന് ഓരോ നിയോജക മണ്ഡലത്തിലും എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.