റൗഡിസം എന്നത് കോൺഗ്രസ് സംസ്‌കാരമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ബിബിഎംപി വാർഡ് തിരിച്ചുള്ള സംവരണത്തിൽ കോൺഗ്രസിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും കോൺഗ്രസ് റൗഡിസം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ബിബിഎംപി സംവരണ മാട്രിക്‌സിനെ കോടതിയിൽ ചോദ്യം ചെയ്യാൻ കോൺഗ്രസിന് അവസരമുണ്ട്. പകരം അവർ വികാസ സൗധയിൽ കയറി അക്രമം അഴിച്ചുവിട്ടു. ഇത് എത്രത്തോളം ഉചിതമാണ്? ഇത് കോൺഗ്രസിന്റെ സംസ്‌കാരത്തെയാണ് കാണിക്കുന്നത്. എല്ലാവരും അതിനെ അപലപിക്കുന്നുവെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2015ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് റിസർവേഷൻ മാട്രിക്സ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അവർ അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തതെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം.…

Read More
Click Here to Follow Us