പ്രാവുകൾക്ക് നഗരത്തിലെ പൊതു ഇടങ്ങളിൽ തീറ്റ കൊടുക്കാൻ പാടില്ല; ബി.ബി.എം.പി

ബെംഗളൂരു: പ്രാവുകൾക്ക് പൊതു ഇടങ്ങളിൽ തീറ്റ കൊടുക്കുന്നത് നിരോധിച്ച ബി.ബി.എം.പി നടപടിക്കെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികൾ.

സൗത്ത് സോൺ കമ്മീഷണർ ജയറാം റായ്പുരയുടെ നേതൃത്വത്തിൽ നാഷണൽ കോളജ് ഗ്രൗണ്ടിൽ പ്രാവുകൾ തീറ്റ കൊടുക്കുന്നത് നിരോധിച്ച് ബോർഡ് സ്ഥാപിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ ചുമത്തും.

രോഗങ്ങൾ പടരുന്നതിനൊപ്പം പ്രാവുകളുടെ കാഷ്ഠം ശുചിത്വത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് ബി.ബി.എം.പി വിശദീകരണം.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

എന്നാൽ നഗര ജീവിതത്തിന്റെ ഭാഗമായ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച ബി.ബി.എം.പി നടപടി അംഗീകരിക്കില്ലെന്നാണ് മൃഗസ്നേഹികളുടെ വാദം.

പ്രാവുകൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവരെ നിയന്ത്രിക്കുന്നതിന് പകരം തെരുവ് നായ്ക്കൾ, പ്രാവ്, മറ്റ് പക്ഷികൾ എന്നിവയ്ക്ക് ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ബിബിഎംപി അധികൃതർ ഏറ്റെടുക്കണമെന്ന് അവർ അഭിപ്രായപ്പെടുന്നു. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts