ജെ.എന്‍.യു അക്രമത്തിൽ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം കത്തുന്നു!!

 

ന്യൂഡൽഹി: ഇന്നലെ രാത്രിയാണ് ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുന്നുവെന്നാരോപിച്ച് അർധരാത്രിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്.

മുംബൈയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൂറു കണക്കിന് വിദ്യാർഥികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഒത്തുകൂടി. അക്രമികൾക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിച്ചു. ആർഎസ്എസാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. മുംബൈയിൽ ഇന്നും സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിദ്യാർഥികൾ.

അക്രമത്തിനിരയായ ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്ക്കൊണ്ട് അലിഗഢ് സർവകലാശാലയിലെ വിദ്യാർഥികൾ മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തി.

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജാദവ്പുർ സർവകലാശാല, കൊൽക്കത്ത സർവകലാശാല തുടങ്ങിയ ഇടങ്ങളിലെ വിദ്യാർഥികളും അർദ്ധരാത്രിയിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചു.

ജാമിയ മിലിയ സർവകലാശാല അധ്യാപക യൂണിയൻ ജെ.എൻ.യു അക്രമത്തെ അപലപിച്ചു. വിദ്യാർഥികളേയും അധ്യാപകരേയും അക്രമിക്കുന്നതിന് ഭരണകൂടം ഒത്താശ ചെയ്ത്കൊടുത്തുവെന്ന് ഇവർ ആരോപിച്ചു.

മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ്‌ മഹീന്ദ്ര, കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ആരും അവര്‍ക്ക് അഭയം കൊടുക്കരുതെന്നും ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ഭരണഘടനയ്ക്കും പാവപ്പെട്ടവര്‍ക്കും എതിരെയുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിന്ന് ചുരുട്ടിയെറിയുെന്ന് ട്വിറ്ററിലുടെ കനയ്യ കുമാര്‍ പ്രതികരിച്ചു. ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് കനയ്യ കുമാറിന്റെ പ്രതികരണം.

‘എന്തൊരു ലജ്ജയില്ലാത്ത സര്‍ക്കാര്‍, അത് ആദ്യം ഫീസ് വര്‍ദ്ധിപ്പിക്കുന്നു, വിദ്യാര്‍ത്ഥി പ്രതിഷേധിച്ചാല്‍ അയാള്‍ പോലീസിനെ മര്‍ദ്ദിക്കുകയും വിദ്യാര്‍ത്ഥി വഴങ്ങുന്നില്ലെങ്കിലും ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തിന്റെ എല്ലാ കോണുകളിലും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട് ‘.

‘ടിവിയില്‍ നിന്ന് നിങ്ങള്‍ക്ക് കഴിയുന്നത്ര നുണകള്‍ പ്രചരിപ്പിക്കുക. അപകീര്‍ത്തിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്രയും ചെയ്യുക. നിങ്ങളുടെ സര്‍ക്കാര്‍ ദരിദ്രരുടെ മക്കളുടെ വായനയ്ക്ക് എതിരാണെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഈ ഗൂഡാലോചനയ്ക്കെതിരെ നിലകൊണ്ടതായും ഗാന്ധി, അംബേദ്കര്‍, ഭഗത് സിംഗ്, അഷ്ഫാക്ക് എന്നിവരുടെ രക്തം അവരുടെ സിരകളിലാണെന്നും ചരിത്രം പറയും. നിങ്ങള്‍ കൂടുതല്‍ അമര്‍ത്തുമ്പോള്‍, ഉച്ചത്തില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എഴുന്നേറ്റു നില്‍ക്കുകയും നിങ്ങളുടെ ഭരണഘടനയെയും ദരിദ്രവിരുദ്ധ പദ്ധതികളെയും ഒന്നിപ്പിക്കുകയും തടയുകയും ചെയ്യും’ എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us