ഇനി മൈസൂരു തീവണ്ടികൾ പിടിച്ചിടേണ്ടി വരില്ല;ഭൂമി തർക്കം തീർന്നു;പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾക്ക് വേഗത കൂടി.

ബെംഗളൂരു: കെ എസ് ആർ റെയിൽവേ സ്റ്റേഷന് സമീപത്തെ പാത ഇരട്ടിപ്പിക്കാൻ ഉള്ള തടസ്സം നീങ്ങി.

ഭൂമി തർക്കത്തെ തുടർന്ന് തടസ്സപ്പെട്ട നിർമ്മാണപ്രവർത്തനം ഊർജിതമായി.

റെയിൽവേ സ്റ്റേഷൻ യാർഡിനോട് ചേർന്ന് കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള ബിന്നി മില്ലിന്റെ ഭൂമിലഭിച്ചതോടെയാണ് പാതയിരട്ടിപ്പിക്കൽ ബന്ധപ്പെട്ടുള്ള തടസ്സം നീങ്ങിയത്.

39 കോടി ചെലവഴിച്ചുള്ള പാതയിരട്ടിപ്പിക്കൽ ഈ വർഷം ഡിസംബറിൽ പൂർത്തിയാകും.

  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

ബെംഗളൂരു -മൈസൂരു റെയിൽവേ പാത യുടെ ഭാഗമായ യാർഡിന് സമീപത്തെ ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ട്രെയിനുകൾ ക്രോസിങ്ങിനായിയി മറ്റു സ്റ്റേഷനുകളിൽ പിടിച്ച് ഇടുന്നത് നിയന്ത്രിക്കാൻ സാധിക്കും.

100 മീറ്റർ ദൂരത്തെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച നടപടികൾ പത്തുവർഷത്തോളം ആണ് നീണ്ടു പോയത്.

നിലവിൽ മൈസൂരു ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകൾ കെങ്കേരി, ജ്ഞാന ഭാരതി സ്റ്റേഷനുകൾക്ക് ഇടയിലാണ് പിടിച്ചിടുന്നത്.

പാത ഇരട്ടിക്കൽ നോടൊപ്പം ഒപ്പംതന്നെ കെഎസ് സ്റ്റേഷനിലെ 6, 7 പ്ലാറ്റ്ഫോമുകൾ ഉടനീളം കൂടുന്നതും ആരംഭിക്കും.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

പ്ലാറ്റ്ഫോം ഒഴിവില്ലാതെ അതിനാൽ തിരക്കുള്ള സമയങ്ങളിൽ ദീർഘദൂര ട്രെയിനുകൾ പോലും മറ്റു സ്റ്റേഷനുകൾ പിടിച്ചിരുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
[masterslider id="10"]

Related posts

Click Here to Follow Us