‘വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ’; നഗരത്തിലെ യുവജനങ്ങളുടെ വേറിട്ട പ്രതിഷേധം!

 

ബെംഗളൂരു: ‘വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ’ എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ട് പൗരത്വ നിയമ ഭേദ​ഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നഗരത്തിലെ യുവജനങ്ങൾ രം​ഗത്ത്.

മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബം​ഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്. നഗരത്തിലെ ടൗൺ ഹാളിൽ സംഘടിപ്പിച്ച ബുർഖ-ബിന്ദി പ്രതിഷേധത്തിൽ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

”ചില മാധ്യമങ്ങൾ‌ പ്രതിഷേധ കൂട്ടായ്മകളെ മുസ്ലീം പ്രതിഷേധം എന്ന് വേർതിരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അത് ശരിയല്ല. എല്ലാ മതവിഭാ​ഗത്തിലും പെട്ടവർ ഈ പ്രതിഷേധ സം​ഗമത്തിൽ അം​ഗങ്ങളായിട്ടുണ്ട്.” സംഘാടകരിലൊരാളായ പ്രജക്ത കുവാലേക്കർ പറഞ്ഞു.

കലാകാരൻമാർ, ​ഗായകർ, ആക്റ്റിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മണിപ്പൂരി ആക്റ്റിവിസ്റ്റ് ഇറോം ശർമ്മിളയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts