കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി; തെളിവുകൾ ഇല്ലെന്ന് പോലീസ്

ബെംഗളൂരു : പബ്ബിൽ നിന്ന് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി.

നഗരത്തിലെ താമസക്കാരിയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്.

എന്നാൽ, പ്രാഥമികാന്വേഷണത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.

കോറമംഗലയിലെ പബ്ബിലെത്തിയ യുവതി ഏതാനും മണിക്കൂറിനുശേഷം ഇവിടെ നിന്നിറങ്ങിയിരുന്നു.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

എന്നാൽ, ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് ഇവർ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് രാവിലെ ഉണർന്നത്.

തുടർന്ന് സമീപവാസികളുടെ സഹായം തേടുകയായിരുന്നു.

താൻ ബലാത്സംഗത്തിത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പരാതി നൽകി.

സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

അന്വേഷണം നടന്നു വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts