വെർജിനിയ: യുഎസിലെ വെസ്റ്റ് വെർജിനിയയിൽ മാതാപിതാക്കൾ പട്ടിണിക്കിട്ട എട്ടുവയസ്സുകാരി തന്റെ ടെഡിബിയർ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്കു ചാടി. താഴെ എത്തിയ കുട്ടി അടുത്തുള്ള കടയിൽ എത്തി ഭക്ഷണത്തിനായി അപേക്ഷിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ റയാൻ കെയ്ത്ത് ഹാർഡ് മാൻ, എലിയോ ഹാർഡ്മാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ദിവസങ്ങളായി മാതാപിതാക്കൾ തനിക്കു ഭക്ഷണം നൽകാറില്ലെന്ന് പെൺകുട്ടി കടയുടമയോട് പറഞ്ഞു. മാതാപിതാക്കൾക്കു തന്നെ ആവശ്യമില്ലെന്നും പെൺകുട്ടി പറഞ്ഞു. ഈ ചെറിയ പെൺകുട്ടി ഞങ്ങളുടെ കടയിലേക്കു നടന്നു വന്നതാണ്. എന്നിട്ട് അവൾക്ക് വിശക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു.…
Read MoreTag: parents
ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; ഒന്നര വയസ്സുകാരിയെ പുറത്തേക്ക് എറിഞ്ഞു
കൊല്ലം: ഭാര്യയും ഭർത്താവും മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്കെറിഞ്ഞ് ഭർത്താവ്. കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആയിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ച മുരുമകനും മാരിയമ്മയും പിന്നാലെ വാക്കുതർക്കത്തിലേർപ്പെട്ടു. ഈ സമയത്ത് അടുത്തേക്ക് വന്ന ഒന്നര വയസ്സുള്ള മകളെ മുരുകൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു.…
Read Moreമാതാപിതാക്കൾ ഷോപ്പിംഗിന് കൊണ്ടുപോയില്ല; അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൂന്ന് മക്കളിൽ മൂത്തവളായ അഞ്ചാം ക്ലാസുകാരിയെ അച്ഛൻ ഷോപ്പിംഗിന് കൊണ്ടുപോകാത്തതിനാൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സംഭാവത്തോടനുബന്ധിച്ച് ചാമരാജ് പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പെൺകുട്ടിയുടെ പിതാവ് സ്കൂളിൽ നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം മൂത്തമകളേ വീട്ടിലാക്കി മറ്റ് രണ്ട് മക്കൾക്കും വസ്ത്രങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനൊരുങ്ങി. അടുത്തിടെയാണ് മൂത്തകുട്ടിക്ക് വസ്ത്രങ്ങൾ വാങ്ങിയത് എന്ന കാരണത്താലാണ് മൂത്തമകളേ വീട്ടിലാക്കാൻ തീരുമാനിച്ചത്. കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഷോപ്പിംഗിന്…
Read Moreസ്കൂൾ വാഹന ഫീസ് വർധിപ്പിച്ചു പരാതിപ്പെട്ട് രക്ഷിതാക്കൾ
സ്കൂളുകൾ വീണ്ടും തുറന്നതോടെ, കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഗതാഗത ഫീസ് കുത്തനെ വർധിച്ചതായി നഗരത്തിലെ പല രക്ഷിതാക്കളും പരാതിപ്പെടുന്നു. ഗതാഗത ഫീസ് വർദ്ധനവ് ഓരോ സ്കൂളിലും വ്യത്യസ്തമാണ്. ചില സ്കൂളിൽ ഇത് 60% വരെ ഉയർന്നതാണ് എന്നും രക്ഷിതാക്കൾ പറയുന്നു. കോവിഡിന് മുമ്പ് 19,000 രൂപ നൽകിയിരുന്നെങ്കിൽ ഇപ്പോൾ 36,000 രൂപയാണ് നൽകേണ്ടിവരുന്നത്. ട്യൂഷൻ ഫീസിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ഇപ്പോൾ ട്രാൻസ്പോർട്ട് ഫീസ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 62% ബസ് ഫീസ് സ്കൂൾ അധികൃതർ വർധിപ്പിച്ചിട്ടുള്ളതെന്നും ഇത് അസ്വീകാര്യമാണെന്നും, മിക്ക രക്ഷിതാക്കളും ഒന്നുകിൽ തൊഴിൽ നഷ്ടമോ…
Read Moreപാഠപുസ്തകങ്ങൾ കാവിവൽക്കരിക്കരുത്: കർണാടക സർക്കാരിനോട് രക്ഷിതാക്കൾ
ബെംഗളൂരു: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (സിഎഫ്ഐ) ഒരു കൂട്ടം രക്ഷിതാക്കളും പ്രവർത്തകരും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പഴയ പാഠപുസ്തകങ്ങളിലേക്കു മടങ്ങണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുകൂട്ടരും തിങ്കളാഴ്ച വെവ്വേറെ വാർത്താസമ്മേളനം നടത്തി. രാജ്യസ്നേഹത്തിന്റെ പേരിൽ വിദ്വേഷം വളർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുൻവർഷത്തെ പാഠപുസ്തകങ്ങൾ നിലനിർത്താൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സംസ്ഥാന പ്രൈവറ്റ് സ്കൂൾ-കോളേജ് പാരന്റ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയിലെ ബിഎൻ യോഗാനന്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഹിത്…
Read Moreമിശ്രവിവാഹത്തിൽ ലൗ ജിഹാദ് ആരോപണം; പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്
ബെംഗളൂരു: മുസ്ലീം യുവാവുമായി ഹിന്ദു പെൺകുട്ടി രജിസ്റ്റർ ചെയ്ത വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് എസ്എസ്കെ കമ്മ്യൂണിറ്റിയിലെയും ഹിന്ദു സംഘടനകളിലെയും അംഗങ്ങളും ബുധനാഴ്ച സബ് അർബൻ പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടത്തി. രാത്രി വൈകുവോളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു, ഏപ്രിൽ 7 ഉച്ചയ്ക്ക് 12:00 ന് മുമ്പ് പോലീസ് പെൺകുട്ടിയെ കണ്ടെത്തി അവളുടെ കുടുംബാംഗങ്ങൾക്ക് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് പ്രതിഷേധം പിൻവലിച്ചത്. ഉങ്കലിലെ സ്നേഹ ദമാംഗറും കേഷ്വാപൂരിലെ ഇബ്രാഹിം സെയ്ദും തമ്മിൽ പ്രണയത്തിലായിരുന്നു, ഫെബ്രുവരി 11 ന് ഗഡാഗിലെ സബ് രജിസ്ട്രാർ ഓഫീസിൽ…
Read Moreബെംഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ
ബെംഗളുരു; ബെംഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെംഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…
Read Moreവീടുവാങ്ങാൻ നൽകിയ പണം നഷ്ടമായി; കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ
ബെംഗളുരു: വീടുവാാങ്ങിക്കാനായി നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവതി മാതാപിതാക്കളെയും മകളെയും കൊന്ന് ജീവനൊടുക്കി. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുധാറാണി(27), മാതാപിതാക്കളായ ജനാർദനൻ(52)), സുമിത്ര(45) എന്നിവരെ ഭക്ഷണത്തിൽവിഷം ചേർത്ത് നൽകിയും മകളായ സോണിക(6) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വീട് വാങ്ങാനായി 25 ലക്ഷം വസ്തു ഉടമക്ക് നൽകിയെങ്കിും ഉടമ മരിച്ചതോടെ പണം ഇവർക്ക് തിരികെ ലഭിക്കാതാകുകയായിരുന്നു. സുധാറാണിയുടെ ഭർത്താവ് അർജുൻ മത്തിക്കരയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.
Read More