മാതാപിതാക്കൾ ഷോപ്പിംഗിന് കൊണ്ടുപോയില്ല; അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൂന്ന് മക്കളിൽ മൂത്തവളായ അഞ്ചാം ക്ലാസുകാരിയെ അച്ഛൻ ഷോപ്പിംഗിന് കൊണ്ടുപോകാത്തതിനാൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സംഭാവത്തോടനുബന്ധിച്ച് ചാമരാജ് പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച പെൺകുട്ടിയുടെ പിതാവ് സ്‌കൂളിൽ നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം മൂത്തമകളേ വീട്ടിലാക്കി മറ്റ് രണ്ട് മക്കൾക്കും വസ്ത്രങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനൊരുങ്ങി. അടുത്തിടെയാണ് മൂത്തകുട്ടിക്ക് വസ്ത്രങ്ങൾ വാങ്ങിയത് എന്ന കാരണത്താലാണ് മൂത്തമകളേ വീട്ടിലാക്കാൻ തീരുമാനിച്ചത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഷോപ്പിംഗിന് പോയതായിരുന്നു ഇയാൾ. ഇതിൽ മനംനൊന്ത് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൈന്ററാണ് പെൺകുട്ടിയുടെ അച്ഛൻ എന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts