കൊൽക്കത്തയെ തകർത്ത് പൂനെയുടെ മുന്നേറ്റം

കൊല്‍ക്കത്തയെ തറപറ്റിച്ച് എഫ് സി പൂനെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ 3-0 എന്ന സ്കോറിനാണ് പൂനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത വിജയികള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി സ്കോര്‍ ലൈന്‍ പൂര്‍ത്തിയാക്കി. 32ാം മിനുട്ടില്‍ ആദില്‍ ഖാന്‍ ആണ് പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ഡീഗോ കാര്‍ലോസ്(59), രോഹിത് കുമാര്‍(77) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

മാര്‍സെലീഞ്ഞോ എടുത്ത കോര്‍ണര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയാണ് ആദില്‍ ഖാന്‍ പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളെയും വേര്‍തിരിച്ചത് ഈ ഒരു ഗോളാണ്. മികച്ചൊരു സോളോ ഗോളിലൂടെ ഡീഗോ കാര്‍ലോസ് രണ്ടാം പകുതിയില്‍ പൂനെയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയപ്പോള്‍ ബോക്സിനരികില്‍ നിന്ന് തകര്‍പ്പനൊരു ഗോളുമായി രോഹിത് കുമാര്‍ പൂനെയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി.

വിജയത്തോടെ 19 പോയിൻ്റുമായ് പൂനൈ മുന്നാം സ്ഥാനത്ത് തുടരുന്നു, കൊൽക്കത്ത എട്ടാമതും.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

നാളത്തെ ആദ്യ മത്സരത്തിൽ ജംഷഡ്പൂര് എഫ്സി ഡൽഹി ഡൈനാമോസിനെയും രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ഗോവയേയും നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts