സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്ക് പിറന്ന മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിന് തകർപ്പൻ വിജയം, ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ ചെന്നൈയെ തകർത്തത്.
നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് നേടി സെമിലെൻ ഡൊംന്ഗൽ ഹൈലാഡേർസിൻ്റെ ഹീറോആയി. ഐ എസ് എല്ലിൽ ചെന്നൈക്കെതിരെ അടിക്കുന്ന ആദ്യ ഹാട്രിക്കുമിതാണ്.
ഇരുടീമുകളും ആക്രമിച്ചു തുടങ്ങിയ മത്സരത്തിൽ , മധ്യനിര കേന്ദ്രീകരിച്ചായിരുന്നു മത്സരം മുറുകിയത്.
23ആം മിനുട്ടിൽ സന്ദർശകർക്കാണ് ആദ്യ അവസരം ലഭിച്ചത് മെയിസൺ ആൽവെസ് നൽകിയ പാസ് കാൽട്റോൺ പോസ്റ്റിൻ്റെ വലതു വശത്തൂടെ ഷോട്ടുതിർത്തപ്പോൾ ലക്ഷ്യം സ്വൽപ്പം പിഴച്ചു.
ആദ്യപകുതി തീരാൻ മൂന്ന് മിനുട്ടിൽ ബാക്കി നിൽക്കെ, ആഥിതേയരുടെ ഒരു റിയൽ ചാൻസ് , ബോക്സിനുള്ളിൽ വച്ചു ഡാനിയേൽ ലോപ്പസ് ശക്തമായ ഒരു ഷോട്ടെടുത്തു , ചെന്നേയൻ ഗോൾക്കീപ്പർ കരൺജീത്ത് സിങ് തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത ബോൾ ഓടിക്കയറിയ സെമിലെൻ ഡൊംന്ഗലിൻ്റെ കാലുകളിൽ ഒരിടങ്കാലൻ ഷോട്ടെടുത്ത് ബോൾ വലയിലെത്തിച്ചു…,
ആദ്യ പകുതി പിരിഞ്ഞപ്പോൾ നോർത്ത് ഇസ്റ്റ് 1 ചെന്നൈ 0.
രണ്ടാം പകുതി തുടങ്ങി സെക്കൻഡുകൾ പിന്നിട്ടപ്പഴേക്കും, ആദ്യ കോമ്പിനേഷൻ വീണ്ടും വിജയിക്കുന്നു, പ്രതിരോധം കീറിമുറിച്ച് ലോപ്പസിൻ്റെ മനോഹരമായൊരു പാസ്സ് ഡൊംന്ഗൽ വീണ്ടും വലയിലെത്തിച്ച് ലീഡുയർത്തി , ആതിഥേയർ 2 , വിരുന്നുകാർ 0.
ശേഷം ഉണർന്നു കളിച്ച ചെന്നൈയേൻ പ്ലെയേർസ് നോർത്തീസ്റ്റ് ബോക്സിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു , ക്യാപ്റ്റൻ സെർനക്കു പകരം ബ്രസീലിയൻ മിഡ്ഫീൽഡ് മാന്ത്രികൻ റാഫേൽ അഗസ്റ്റോ കൂടിയെത്തിയപ്പോൾ സന്ദർശകരുടെ ആക്രമണങ്ങൾക്ക് മൂർച്ഛയേറി , 54ആം മിനുട്ടിൽ ജെറിയുടെ അളന്നു മുറിച്ച ക്രോസിൽ ജെജെയുടെ ദുർബല ഹെഡർ വളരെ ഈസിയായി സേവ് ചെയ്യുകയായിരുന്നു ഗോൾക്കീപ്പർ രഹനേഷ്.
68ആം മിനുട്ടിൽ നെർസാരിയുടെ ക്രോസിൽ വൺടച്ച് സ്കൂപ്പ് ബോളിലൂടെ ഗോൾക്കീപ്പർ കരൺജീത്തിനെ വീണ്ടും നിസ്സഹായനാക്കി സെമലെൻ ഡൊംന്ഗൽ തൻ്റെ ഹാട്രിക്ക് പൂർത്തിയാക്കി , ഈ സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്കും.
കളിയിലേക്ക് തിരിച്ചുവരാനായ് ചെന്നൈ കിണഞ്ഞു ശ്രമിച്ചെങ്കിലും , നോർത്തീസ്റ്റ് പ്രതിരോധം, വില്ലന്മാരായി.
72ആം മിനുട്ടിൽ കാൽട്റോണിൻ്റെ കാലുകളിൽ നിന്നും കിട്ടിയ ബോൾ ഒരു തകർപ്പൻ വോളിയിലൂടെ അനിരുദ്ധ് താപ്പ വലകുലുക്കിയപ്പോൾ, ചെന്നൈക്ക് ആശ്വാസ ഗോൾ , ആദ്യ പാദത്തിന് മധുര പ്രതികാരം നൽകി നോർത്തീസ്റ്റ് 3:1ന് വിജയിച്ചു. മൂന്നാം വിജയം നേടിയെങ്കിലും ഒൻപതാം സ്ഥാനത്ത് തുടരുന്നു നോർത്തീസ്റ്റ്, ചെന്നൈ രണ്ടാം സ്ഥാനത്തും.
മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ അനിരുദ്ധ് താപ്പ എമേർജിഗ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ , ഹാട്രിക്കോടെ ഡൊംന്ഗൽ മത്സരത്തിലെ ഹീറോ അവാർഡ് കരസ്ഥമാക്കി.
നാളത്തെ മത്സരത്തിൽ പൂനെ എഫ്സി , എടികെ കൊൽക്കത്തയെ നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.