ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; ഒന്നര വയസ്സുകാരിയെ പുറത്തേക്ക് എറിഞ്ഞു 

കൊല്ലം: ഭാര്യയും ഭർത്താവും മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിന് പുറത്തേക്കെറിഞ്ഞ് ഭർത്താവ്.

കൊല്ലം ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളാണ് പരസ്പരം വഴക്കിട്ട് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്.

സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആയിരുന്നു സംഭവം. വീട്ടിലിരുന്ന് ഒന്നിച്ച്‌ മദ്യപിച്ച മുരുമകനും മാരിയമ്മയും പിന്നാലെ വാക്കുതർക്കത്തിലേർപ്പെട്ടു.

ഈ സമയത്ത് അടുത്തേക്ക് വന്ന ഒന്നര വയസ്സുള്ള മകളെ മുരുകൻ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെത്തിയ കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി.

അയൽവാസികളുടെ മൊഴിയെടുത്തതിനു ശേഷമാണ് പോലീസ് ദമ്പതികൾക്കെതിരെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts