ട്രെയിൻ വരുമ്പോൾ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികന്റെ ജീവൻ രക്ഷിച്ച് ആർപിഎഫ് കോൺസ്റ്റബിൾ

ബെംഗളൂരു : തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച വൃദ്ധനെ ആർപിഎഫ് കോൺസ്റ്റബിൾ രക്ഷപ്പെടുത്തി. ദാവൻഗരെ സ്റ്റേഷനിൽ ആണ് സംഭവം.

രംഗപ്പ എന്ന വൃദ്ധനെ പെട്ടെന്ന് ട്രെയിൻ ഇടിക്കുന്നതിൽ നിന്നും ആർപിഎഫ് കോൺസ്റ്റബിൾ ശിവാനന്ദയാണ് രക്ഷപ്പെടുത്തിയത്.

കൊച്ചവള്ളി-ഹുബ്ലി എക്സ്പ്രസ് ട്രെയിൻ കൊച്ചവള്ളിയിൽ നിന്ന് ഹുബ്ലിയിലേക്കുള്ള പാതയുടെ മധ്യത്തിൽ ദാവൻഗെരെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ട്രെയിൻ ശ്രദ്ധിക്കാതെ രംഗപ്പ ട്രാക്ക് മുറിച്ചുകടക്കാൻ തുനിയുകയായിരുന്നു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

പട്രോളിംഗ് നടത്തുകയായിരുന്നു ആർപിഎഫ് കോൺസ്റ്റബിൾ ശിവാനന്ദന്റെ ശ്രദ്ധയിൽപ്പെട്ട വൃദ്ധൻ ട്രാക്ക് മുറിച്ചുകടക്കുന്നത് പെട്ടന്ന് തന്നെ പ്ലാറ്റ് ഫോമിലെത്തി വൃദ്ധനെ രക്ഷിക്കുകയായിരുന്നു.

സംഭവങ്ങൾ സിസിടിവി വീഡിയോയിൽ പതിഞ്ഞിരുന്നു. കോൺസ്റ്റബിൾ ശിവാനന്ദയുടെ സമയനിഷ്ഠയ്ക്ക് ജനഹൃദയങ്ങളുടെ അഭിനന്ദനങ്ങൾക്ക് വഴിവെച്ചു. വൃദ്ധനായ രംഗപ്പയെ രക്ഷിച്ച കോൺസ്റ്റബിൾ ആനന്ദയെ ആർപിഎഫും റെയിൽവേ പോലീസും അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts