ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
Read MoreTag: murder
കേരള അതിർത്തിയിൽ സിസിടിവി ക്യാമറകൾ, 55 റോഡുകളിൽ കർശന നിരീക്ഷണത്തിനൊരുങ്ങി കർണാടക
ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്‌ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍…
Read Moreമംഗളൂരുവിൽ അതീവ ജാഗ്രത, നിരോധനാജ്ഞ നീട്ടി
ബെംഗളൂരു: തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു. 19 താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗളൂരു കമ്മീഷണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്.
Read Moreപ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കൈമാറി
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുടെ കുടുംബത്തെ സന്ദർശിച്ചു .തങ്ങൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതികളെ കാണണമെന്നും പ്രവീണിന്റെ ഭാര്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. ശേഷം 25 ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് കൈമാറി. ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട് . ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി…
Read Moreകൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി
ബെംഗളൂരു: മംഗളൂരു സൂറത്ത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിന് ആയിരങ്ങൾ ഒത്തുകൂടി. ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത്ത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഫാസിലിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.…
Read Moreകൊല്ലപ്പെട്ട പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു. ജില്ലയിലാകെ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലവിലുണ്ട് .ഉഡുപ്പിയിൽ നിന്ന് ദക്ഷിണ കന്നടയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് അതിർത്തിയായ ഹെമ്മാടിയിൽ വെച്ചു മുത്താലിക്കിനെ മംഗളൂരു പോലീസ് തിരിച്ചയച്ചതെന്ന് പോലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.
Read Moreമംഗ്ലൂരു ഫാസിൽ കൊലക്കേസിൽ പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ
ബെംഗളൂരു: മംഗലൂരുവിൽ കടയുടെ മുന്നിൽ വച്ച് ഫാസിൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. തുടർന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്.…
Read Moreമംഗളൂരുവിൽ വീണ്ടും കൊലപാതകം, കാറിൽ എത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു
ബെംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂർ സൂറത്ത്കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ ഹ്യുണ്ടായി കാറിൽ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളെന്ന് കേന്ദ്രമന്ത്രി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും…
Read Moreബിജെപി യുവ പ്രവർത്തകന്റെ കൊലപാതകം: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു, പ്രതിഷേധക്കാർ സംസ്ഥാന പാർട്ടി അധ്യക്ഷനെ തടഞ്ഞു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെട്ടിക്കൊന്ന പാർട്ടിയുടെ യുവജന വിഭാഗം പ്രവർത്തകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും സംസ്ഥാന ഊർജ മന്ത്രി വി. സുനിൽ കുമാറിനെയും പ്രതിഷേധക്കാർ തടഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. #Karnataka Activists and locals heckle @BJP4Karnataka president @nalinkateel @karkalasunil following to the murder of #PraveenNettaru in Dakshina…
Read More