കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

ബെംഗളൂരു: മംഗളൂരു സൂറത്ത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിന് ആയിരങ്ങൾ ഒത്തുകൂടി. ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത്ത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഫാസിലിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.…

Read More

കൊല്ലപ്പെട്ട പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ പോലീസ്  തിരിച്ചയച്ചു. ജില്ലയിലാകെ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലവിലുണ്ട് .ഉഡുപ്പിയിൽ നിന്ന് ദക്ഷിണ കന്നടയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് അതിർത്തിയായ ഹെമ്മാടിയിൽ വെച്ചു മുത്താലിക്കിനെ മംഗളൂരു പോലീസ് തിരിച്ചയച്ചതെന്ന് പോലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.

Read More

മംഗ്ലൂരു ഫാസിൽ കൊലക്കേസിൽ പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ

ബെംഗളൂരു:  മംഗലൂരുവിൽ കടയുടെ മുന്നിൽ വച്ച് ഫാസിൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. തുടർന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്.…

Read More

മംഗളൂരുവിൽ വീണ്ടും കൊലപാതകം, കാറിൽ എത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂർ സൂറത്ത്കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ ഹ്യുണ്ടായി കാറിൽ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.

Read More

യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളെന്ന് കേന്ദ്രമന്ത്രി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ്‌ സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും…

Read More

ബിജെപി യുവ പ്രവർത്തകന്റെ കൊലപാതകം: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു, പ്രതിഷേധക്കാർ സംസ്ഥാന പാർട്ടി അധ്യക്ഷനെ തടഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെട്ടിക്കൊന്ന പാർട്ടിയുടെ യുവജന വിഭാഗം പ്രവർത്തകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും സംസ്ഥാന ഊർജ മന്ത്രി വി. സുനിൽ കുമാറിനെയും പ്രതിഷേധക്കാർ തടഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. #Karnataka Activists and locals heckle @BJP4Karnataka president @nalinkateel @karkalasunil following to the murder of #PraveenNettaru in Dakshina…

Read More

യുവമോർച്ച ജില്ലാ സെക്രട്ടറിയെ വെട്ടികൊലപ്പെടുത്തി 

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയിൽ യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരു വിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കേരള രജിസ്ട്രേഷനായ കെഎൽ നമ്പർ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേർ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. വർഗ്ഗീയമായ ചേരിതിരിവുകളും അസ്വാസ്ഥ്യങ്ങളും കൂടിവരുന്ന പ്രദേശമാണ് പൊതുവെ ദക്ഷിണ കന്നഡ പ്രദേശം. ഇന്നലെ രാത്രിയാണ് പ്രവീൺ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബെല്ലാറയ്ക്ക് സമീപം കോഴിക്കടയുടെ ഉടമയായ പ്രവീൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അഞ്ജാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ…

Read More

കാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME

ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ്‌ 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ്…

Read More

ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു; പിന്നാലെ ആത്മഹത്യ

ഷിക്കാഗോ: പാക്കിസ്ഥാൻ വംശജയും അമേരിക്കൻ ഫോട്ടോഗ്രാഫറുമായ സാനിയ ഖാനെ മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഷിക്കാഗോയിലെ അവരുടെ അപ്പാർട്മെന്റിൽ വെച്ചാണ് റഹീൽ അഹമ്മദ് സാനിയക്ക് നേരെ വെടിവെച്ചത്. ഇവരുടെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്.റഹീല്‍ അഹമ്മദ് സാനിയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സാനിയയുടെ കിടപ്പു മുറിയിൽ തലയ്ക്ക് വെടിയേറ്റ് കിടക്കുന്ന നിലയിലാണ് റഹീൽ അഹമ്മദിനെ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കയ്യിൽ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും ആത്മഹത്യകുറിപ്പും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ വർഷം മേയിൽ ഇരുവരുടെയും വിവാഹബന്ധം…

Read More

മസൂദിനെ കൊലപ്പെടുത്തിയത് ചതിയിൽപ്പെടുത്തി

ബെംഗളൂരു: സുള്ള്യ മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് മസൂദിനെ നിസാര തർക്കത്തിന്റെ പേരിൽ സുള്ള്യയിൽ കൊലപ്പെടുത്തിയത് വർഗീയ കലാപം ലക്ഷ്യമിട്ട്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചെറിയ പ്രശ്‌നം പറഞ്ഞുതീർക്കാനെന്ന് ധരിപ്പിച്ച് സുഹൃത്ത് ഷാനിഫ് വഴി വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുള്ള്യ താലൂക്കിലെ കളഞ്ചയിൽ വച്ചാണ് മസൂദിന് നേരെ ആക്രമണമുണ്ടായത്. കളഞ്ചയിൽ വല്യുമ്മയുടെ വീട്ടിലാണ് മസൂദ് താമസിച്ചിരുന്നത്. സെന്ററിങ് തൊഴിലാളിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ അഭിലാഷ് എന്ന ബജ്‌റംഗദളുകാരനും മസൂദും തമ്മിൽ…

Read More
Click Here to Follow Us