ഗുജറാത്തില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം 

ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.

ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.

ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ.

ദ്വാരകയില്‍ നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്ക് ടാക്‌സിയില്‍ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.

വാസുദേവൻ സംഭവസ്ഥലത്തും ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും യാമിനി ചികിത്സക്കിടെയുമാണ് മരിച്ചത്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts