ബെംഗളൂരുവിൽ ഭിന്നലിംഗക്കാർക്കായി സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ പിന്തുണയ്ക്കുന്നതിനായി, സാധു വാസവാനി മിഷന്റെ യുവജന വിഭാഗമായ ബ്രിഡ്ജ് ബിൽഡേഴ്‌സ് ബെംഗളൂരു, കെയർ ഓൺ കോളുമായി സഹകരിച്ച് നഗരത്തിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.

ജീവ ഫൗണ്ടേഷനിൽ നടന്ന പരിപാടിയിൽ, മെഡിക്കൽ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകാത്ത സമൂഹത്തിന് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കി.

ട്രാൻസ്‌ജെൻഡർ സമൂഹം പലപ്പോഴും ആരോഗ്യപരിരക്ഷയിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക് സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷത്തിൽ അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ നൽകിക്കൊണ്ട് ആ വിടവ് നികത്താൻ ആഗ്രഹിക്കുന്നുവെന്ന് ജീവയിലെ ആക്ടിവിസ്റ്റും ഡയറക്ടറുമായ ഉമ പറഞ്ഞു.

ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന ആരോഗ്യപരിപാലന അസമത്വങ്ങൾ പരിഹരിക്കാൻ ഹെൽത്ത് ക്യാമ്പ് സഹായിക്കുമെന്ന് ക്യാമ്പിലെ ഡോക്ടർമാരിലൊരാളായ ഡോ.റിതിഷ ജെയിംസ് പറഞ്ഞു.

കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, RBS, HbA1c, ടോട്ടൽ കൊളസ്ട്രോൾ, AST ALT, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, യൂറിൻ റൊട്ടീൻ തുടങ്ങിയ അവശ്യ പരിശോധനകൾ ഹാജരായവർക്ക് നൽകി. തുടർന്നാണ് ഡോക്ടർമാരുമായി കൂടിയാലോചന നടത്തിയത്.

കൂടുതൽ ഉൾക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഒരു ചെറിയ ചുവടുവയ്പ്പാണ് ഈ ആരോഗ്യ ക്യാമ്പെന്ന് സംഘാടകരിലൊരാളായ ഡോ.നിത്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us