രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ്; അമിത് മാളവ്യക്കെതിരെ ബെംഗളൂരുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിന് ഭാരതീയ ജനതാ പാർട്ടിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

മുൻ എംഎൽഎയും കർണാടക കോൺഗ്രസ് നേതാവുമായ രമേഷ് ബാബുവാണ് മാളവ്യയ്‌ക്കെതിരെ കേസ് നൽകിയത്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 120 ബി, 505 (2), 34 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള ഒരു വീഡിയോ അടുത്തിടെ അമിത് മാളവ്യ പങ്കുവെച്ചിരുന്നു, രാഹുൽ ഗാന്ധി ഒരു വഞ്ചനാപരമായ കളിയാണ് കളിക്കുന്നതെന്നും അദ്ദേഹം ട്വീറ്റിൽ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts