ബെംഗളൂരു: പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സെൻട്രല്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫിസില്‍ നിന്നും മയക്കുമരുന്ന് അടങ്ങിയ 606 പാഴ്‌സലുകള്‍ കണ്ടെത്തിയത്.
ഇത് യുഎസ്, യുകെ, ബെല്‍ജിയം, തായ്‌ലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തിയ മയക്കുമരുന്ന് ആണെന്നാണ് സംശയം.
ഹൈഡ്രോ ഗഞ്ച, എല്‍എസ്ഡി, എംഡിഎംഎ ക്രിസ്റ്റല്‍, എക്‌സ്‌റ്റസി ഗുളികകള്‍, ഹെറോയിൻ, കൊക്കെയ്ൻ, ആംഫെറ്റാമൈൻ, ചരസ്, ഗഞ്ചാ ഓയില്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ബംഗളൂരുവില്‍ ഉയർന്ന വിലയ്ക്ക് വില്‍ക്കുന്നതിനായി പ്രതികള്‍ ഇന്ത്യൻ തപാല്‍ സർവീസ് വഴി ഈ വസ്തുക്കള്‍ ഇറക്കുമതി ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്.
സിസിബി നാർക്കോട്ടിക് യൂണിറ്റ് ഈ വർഷം 12 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും സമാനമായ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ഒന്നിലധികം വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സെപ്റ്റംബറില്‍, എച്ച്‌എസ്‌ആർ ലേഔട്ട് പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത രണ്ട് കേസുകളിലും സിസിബി സ്റ്റേഷനില്‍ ഒരു കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസുകളും പോസ്റ്റ് ഓഫീസ് റെയ്ഡും ബെംഗളൂരുവിലെ മയക്കുമരുന്ന് വ്യാപാരം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ പരിശോധനയുടെ ഭാഗമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.