ബെംഗളൂരുവിൽ സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു

ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് ദേവനഹള്ളിയിലെ വീട്ടിൽ 57 കാരിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് കൊല നടന്നത്. വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്.

ദേവനഹള്ളിയിലെ സർക്കാർ ആശുപത്രിക്ക് സമീപമുള്ള ഡിഫൻസ് ലേഔട്ടിൽ താമസിക്കുന്ന അഞ്ചൽ തുളസിയയാണ് കൊല്ലപ്പെട്ടത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

രാജസ്ഥാൻ സ്വദേശിയായ അഞ്ചലിനെ ഉച്ചയ്ക്ക് 2:30 നും 4 മണിക്കും ഇടയിലാണ് അജ്ഞാതർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ബെംഗളൂരു റൂറലിലെ വിജയപുര മെയിൻ റോഡിൽ ഒരു ഹാർഡ്‌വെയർ ഷോപ്പ് നടത്തുകയാണ്.

വൈകിട്ട് അഞ്ചോടെ മകളും മരുമകനും വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവനഹള്ളി പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts