നഗരത്തിൽ 2000 സിസിടിവി ക്യാമറകൾ കൂടി ഉടൻ

ബെംഗളൂരു: നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2000 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിലുള്ള 7000 ക്യാമറകൾക്ക് പുറമെയാണിത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇവ ഗുണമേന്മയുള്ള ദൃശ്യങ്ങൾ പകർത്തുമെന്ന് മന്ത്രി പറഞ്ഞു.

Read More

സിസിടിവി ദൃശ്യങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി നഗരം

ബെംഗളൂരു: ടെക്കികളുടെ സങ്കേതമായ ബെംഗളൂരു നഗരത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഒരു വീഡിയോ നിരീക്ഷണ പരീക്ഷണം ആരംഭിക്കാൻ പോകുന്നു. പോലീസ് ഡാറ്റാബേസിൽ നിന്നുള്ള ചിത്രങ്ങളുമായി സിസിടിവി ഫീഡുകളിൽ നിന്നുള്ള മുഖങ്ങൾ പൊരുത്തപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ബ്ലാക്ക്‌ലിസ്റ്റ് ലൈബ്രറി’യുമായി നിരീക്ഷണ സംവിധാനത്തെ ബന്ധിപ്പിക്കുമെന്ന് സിറ്റി പോലീസിന്റെ വിവരാവകാശ പ്രതികരണങ്ങൾ കണ്ടെത്തി. ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷന് (ഐഎഫ്എഫ്) ലഭിച്ച വിവരാവകാശ പ്രതികരണങ്ങളിൽ, നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളിൽ ‘ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്‌ത വ്യക്തിയെ കണ്ടെത്തുമ്പോൾ മുഖങ്ങളുമായി പൊരുത്തപ്പെടുത്താനും അലേർട്ടുകൾ സൃഷ്ടിക്കാനുമാണ് സിസ്റ്റം ലക്ഷ്യമിടുന്നതെന്ന് കണ്ടെത്തി. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിന്…

Read More

നഗരത്തിൽ സുരക്ഷയുറപ്പാക്കാൻ സ്ഥാപികുന്നു 7200 ഓളം ക്യാമറകൾ

ബെംഗളൂരു: നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ 7200 സി സി ടി വി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തിര മന്ത്രി. നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാത്രി ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകൾ 24 മണിക്കൂറും കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള പരിശീലനങ്ങൾ നൽകുമെന്നും മന്ത്രി അരക ഞ്ജാനേന്ത്രൻ വ്യക്തമാക്കി.  

Read More

കേരള അതിർത്തിയിൽ സിസിടിവി ക്യാമറകൾ, 55 റോഡുകളിൽ കർശന നിരീക്ഷണത്തിനൊരുങ്ങി കർണാടക

ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്‌ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍…

Read More
Click Here to Follow Us