മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 8 വരെ നിരോധനാജ്ഞ നീട്ടി

ബെംഗളൂരു: മൂന്നു കൊലപാതകങ്ങളുടെ സംഘർഷാവസ്ഥ മംഗളൂരുവിൽ നിരോധനാജ്ഞ ഓഗസ്റ്റ് 8 വരെ നീട്ടി. മംഗളൂരുവിലെ വിവിധ പ്രദേശങ്ങൾ എഡിജിപി അലോക് കുമാർ സന്ദർശിക്കുകയും മറ്റ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച ശേഷമാണ് തീരുമാനം. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനാൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 8 വരെ നിരോധനാജ്ഞ നീട്ടി. എന്നാൽ വൈകുന്നേരം 6 മണി മുതൽ കടകൾ അടച്ചിട്ടതിൽ മാറ്റം വരുത്തി. രാത്രി 9 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കും.

Read More

സംഘർഷം സൃഷ്ടിക്കാൻ വ്യാജ വാർത്തയുമായി എത്തിയയാൾ പിടിയിൽ

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന കഥയുമായി ഒരാൾ രംഗത്തു വന്നു. ഉച്ചിലയിലെ കിഷോർ എന്ന യുവാവാണ് വില്ലൻ. ഒരു സംഘം വാളുമായി തന്നെ പിന്തുടർന്ന് മുല്ലുഗുഡ്ഡെ കെ സി നഗറിൽ വധിക്കാൻ ശ്രമിച്ചു എന്നാണ് അയാൾ പരാതിയിൽ പറഞ്ഞത്. സാധാരണ നിലയിൽ മറ്റൊരു സമുദായത്തിലെ യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രീതിയാണ്. ഇത് നാട്ടിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്യും. എന്നാൽ കിഷോറിന്റെ പരാതി അന്വേഷിക്കാൻ മംഗളൂരു സിറ്റി…

Read More

മംഗളൂരുവിൽ സെക്ഷൻ 144 നീട്ടി; പുരുഷ പിൻസീറ്റ് റൈഡർമാർക്കുള്ള വിലക്ക് പിൻവലിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കൊലപാതകങ്ങൾ പെരുകിയതിനെ തുടർന്ന് മംഗളൂരുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മണിക്കൂറുകൾക്കകം മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ വൈകിട്ട് ആറിനും രാവിലെ ആറിനും ഇടയിൽ പുരുഷ പിൻസീറ്റ് റൈഡർമാരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. പൊതുതാൽപ്പര്യം കണക്കിലെടുത്താണ് നിയന്ത്രണം പിൻവലിച്ചതെന്ന് അധികൃതർ അറിയിച്ചു. മംഗളൂരുവിലുടനീളം സി ആർ പി സി സെക്ഷൻ 144 ഓഗസ്റ്റ് 8 വരെ നീട്ടിയെങ്കിലും, മദ്യശാലകൾ വൈകുന്നേരം 6 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും, കൂടാതെ കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതിന് മുമ്പ് പുറപ്പെടുവിച്ച…

Read More

മംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പാൻമസാല കടത്ത്, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 28,000 പാക്കറ്റ് പാൻമസാലയുമായി യുവാവ് അറസ്റ്റിൽ. കെ എൽ 14 വി 0699 നമ്പർ ബൊലാനോ കാറിൽ കടത്തുകയായിരുന്ന പാൻമസാലയുമായി കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൾ ആരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പാൻമസാല കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ടൗൺ എസ് ഐ ആർ രാകേഷ്, സിപിഒമാരായ പി ജെ ജെയിംസ്,…

Read More

മണ്ണിടിഞ്ഞ് 4 പേർ മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് വീട് നിലംപൊത്തി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ലക്ഷ്മിനാരായണ നായ്ക് (48), മകള്‍ ലക്ഷ്മി നായ്ക് (30), മകന്‍ അനന്ത നാരായണ നായ്ക് (28), ബന്ധു പ്രവീണ്‍ ബാലകൃഷ്ണ നായ്ക് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ആണ് മണ്ണില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാൻ ആയില്ല .

Read More

പ്രതികളെ പിടികൂടിയില്ലെങ്കിൽ സത്യാഗ്രഹം നടത്തുമെന്ന് കുമാരസ്വാമി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയെ നടുക്കിയ മൂന്ന് കൊലപാതകങ്ങളിലെ പ്രതികളെ വെള്ളിയാഴ്ച്ച പിടികൂടിയില്ലെങ്കിൽ മംഗളൂരുവിൽ സത്യഗ്രഹം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു, ബെല്ലാരെയിലെ മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിൽ എന്നിവരുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങൾക്കുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒരു ഇരയുടെ വീടുമാത്രമാണ് സന്ദർശിച്ചത്. മുഖ്യമന്ത്രി മംഗളൂരുവിൽ വീണപ്പോഴാണ് ഫാസിൽ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡയിൽ മതസൗഹാർദം അപകടത്തിലാണ്. പാവപ്പെട്ട യുവാക്കളാണ് കൊല്ലപ്പെടുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

Read More

ഫാസിൽ വധം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്. കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് .…

Read More

കൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കും

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട ബെല്ലാക്കര സ്വദേശി മസൂദ്, സൂറത്ത്കൽ സ്വദേശി ഫാസിൽ എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സന്ദർശിക്കും. സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് മാത്രം മുഖ്യമന്ത്രി സന്ദർശിച്ചു എന്നതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു. കൊലപാതകങ്ങളെ പോലും മതത്തിന്റെ ചട്ടക്കൂടിൽ കാണുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് എച്ച്. ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. തീവ്രഹിന്ദു സംഘടനകൾക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Read More

മംഗളൂരു ഫാസിൽ വധക്കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

ബെംഗളൂരു: മംഗളൂരു സുറത്ത്കല്ലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. ഫാസിലിൻറെ കൊലപാതകത്തിൽ കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ചും കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് പറയപ്പെടുന്നത്. ഫാസിലിൻറെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മറ്റ് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാവു. സുറത്ത്കല്ലിലെ ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും…

Read More

ഫാസിൽ വധം, അറസ്റ്റിലായ അജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ്

ബെംഗളൂരു: മംഗളൂരു സൂറത്ത് ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളികൾ എത്തിയ കാറിന്റെ ഉടമ അജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.  ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മംഗളൂരു സിസിബി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് . ഇയാളുടെ കാർ കൊലയാളികൾ വാടകയ്ക്ക് എടുത്തതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന . അതേ സമയം കൃത്യത്തിൽ പങ്കെടുത്ത 6 പേർ ഇതിനോടകം പോലീസ് കസ്റ്റഡിയിൽ ഉള്ളതായും സൂചനകൾ പുറത്ത് വരുന്നുണ്ട് . ചില…

Read More
Click Here to Follow Us