പ്രതികളെ പിടികൂടിയില്ലെങ്കിൽ സത്യാഗ്രഹം നടത്തുമെന്ന് കുമാരസ്വാമി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയെ നടുക്കിയ മൂന്ന് കൊലപാതകങ്ങളിലെ പ്രതികളെ വെള്ളിയാഴ്ച്ച പിടികൂടിയില്ലെങ്കിൽ മംഗളൂരുവിൽ സത്യഗ്രഹം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി.

കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു, ബെല്ലാരെയിലെ മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിൽ എന്നിവരുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

കൊലപാതകങ്ങൾക്കുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒരു ഇരയുടെ വീടുമാത്രമാണ് സന്ദർശിച്ചത്. മുഖ്യമന്ത്രി മംഗളൂരുവിൽ വീണപ്പോഴാണ് ഫാസിൽ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡയിൽ മതസൗഹാർദം അപകടത്തിലാണ്. പാവപ്പെട്ട യുവാക്കളാണ് കൊല്ലപ്പെടുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts