കൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കും

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട ബെല്ലാക്കര സ്വദേശി മസൂദ്, സൂറത്ത്കൽ സ്വദേശി ഫാസിൽ എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സന്ദർശിക്കും.

സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് മാത്രം മുഖ്യമന്ത്രി സന്ദർശിച്ചു എന്നതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

കൊലപാതകങ്ങളെ പോലും മതത്തിന്റെ ചട്ടക്കൂടിൽ കാണുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് എച്ച്. ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.

തീവ്രഹിന്ദു സംഘടനകൾക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts