കനത്ത മഴ, വൈദ്യുത അപകടങ്ങളിൽ രണ്ട് മരണം 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളിൽ 2 മരണം റിപ്പോർട്ട്‌ ചെയ്തു.

തുമക്കുരുവിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടിൽ 75 വയസുകാരൻ മരിച്ചു.

പരിസരത്തെ അഴുക്ക്ചാൽ സംവിധാനം കാര്യക്ഷമമം അല്ലാത്തതാണ് വീട്ടിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

ദാബസ്പേട്ടിൽ മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തൊട്ട 60 വയസുകാരനും മരണപ്പെട്ടു. മഴയെ തുടർന്ന് കാണാതെ പോയ പശുകുട്ടിയെ അന്വേഷിച്ചെത്തിയ കർഷകൻ ആണ് മരിച്ചത്. ബെസ്കോമിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts