കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടു ; ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് ആരോപണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. വിതുര സ്വദേശി ബിനുവി മരിച്ചതിന് പിന്നാലെയാണ് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ബിനു മരിച്ചത്.വിഷം കഴിച്ച ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞത്. ആംബുലന്‍സ് വൈകിയതിനാലാണ് ബിനുവിനെ മെഡിക്കല്‍…

Read More

കൊല്ലം സ്വദേശിനി അതുല്ല്യ ഷാർജയിൽ മരിച്ച സംഭവം : ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) നെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട സ്വദേശി ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിന് തെളിവായി, സതീഷ് അതുല്യയെ മർദ്ദിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും…

Read More

മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ബിജെപി, ജെഡിഎസ്‌ നുണകൾക്കുള്ള മറുപടിയാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടന വേളയിൽ കർണാടക സർക്കാർ സംഘടിപ്പിച്ച ‘സാധനാ സമാവേശ’യിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. നാടിൻ്റെ വിൿസനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് തയ്യറാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന് വികസനത്തിന് ആവശ്യമായ ഫണ്ടില്ലെന്ന ബിജെപിയുടെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെസമയം ബിജെപി മൈസൂരുവിൻ്റെ വികസനത്തിൽ നൽകിയ സംഭാവനകളുടെ പട്ടിക പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു. മൈസൂരു മാഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ…

Read More

ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; കേസ് സിബിഐയ്ക്ക് വിടണമെന്ന് ബിജെപി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവൻപൊലിഞ്ഞ ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തിയാൽ മാത്രമേ ഇരകൾക്ക് നീതിലഭ്യക്കുള്ളുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയുടെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും കത്തിൽ വിമർശനമുണ്ട്. പോലീസുദ്യോഗസ്ഥരുടെ പേരിൽ മാത്രം കുറ്റം ചുമത്തിയത് ശരിയല്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അഭിപ്രായത്തെ മുൻനിർത്തി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണക്കാർ ആരാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്നും കത്തിൽ പറയുന്നു.…

Read More

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകളുടെ മൃതദേഹം റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്

ഒഡീഷ : ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപ കൈയിലില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ പിതാവിൻ്റെ കൈവശം പണം ഇല്ലായിരുന്നു. പിന്നീട് 108 ആംബുലന്‍സ് സര്‍വീസിനെ…

Read More

ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം; യു.പിയിൽ സി.ആർ.പി.എഫ് ജവാനെ ക്രൂരമായി മർദിച്ച് കൻവാരിയ തീർഥാടകർ

ലഖ്നോ: ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.പിയിൽ സി.ആർ.പി.എഫ് ജവാന് ക്രൂര മർദ്ദനം. കൻവാരിയ തീർഥാടകരാണ് മർദിച്ചത്. മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജവാൻ ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് സംഘർഷം. കൻവാരിയ തീർഥാടകരുമായി വാക്കേറ്റമുണ്ടായി തുടർന്ന് ഇയാളെ തീർഥാടകർ വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. റെയിൽവേ പൊലീസാണ് തീർത്ഥാടകരിൽ നിന്ന് ജവാനെ രക്ഷിച്ചത്. സംഭവത്തിൽ കൻവാരിയ തീർഥാടകരായ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ…

Read More

കൈയിൽ പണം കരുതണം; യുപിഐ ഇടപാട് സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് ഓൺലൈൻ പണമിടപാടിൽ അതൃപ്തി തുറന്ന് കാട്ടി ബെംഗളൂരു വ്യാപാരികൾ നഗരത്തിലെ ചെറുകിട കച്ചവടക്കാരാണ് പൂർണമായും യുപിഐ മുഖേനെയുള്ള ഇടപാടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പണം കൈയിൽ തരണമെന്ന നിലപാടിലാണ് വ്യാപാരികൾ. ജിഎസ്ടി നൽകണമെന്ന പ്രചരണത്തിന് പിന്നാലെ കടകൾക്ക് മുന്നിലായി വെച്ച ക്യുആർ കോഡുകൾ ഉൾപ്പടെ നീക്കിയിരിക്കുകയാണ് വ്യാപാരികൾ. 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിർദേശമാണ് വാണിജ്യവകുപ്പ് മുന്നോട്ട് വെച്ചത്. നിർദേശത്തിന് പിന്നാലെ ചില വ്യാപാരികൾക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതിന്…

Read More

കന്നഡ വിവർത്തനത്തിലെ പാളിച്ച : ക്ഷമാപണവുമായി മെറ്റ

ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ. മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്. ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം…

Read More

ഇടപാടുകൾ കറൻസിയിൽ നടത്തിയാലും ജി.എസ്.ടി നൽകണം- കർണാടക നികുതി വകുപ്പ്

ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ജിഎസ്ടി നോട്ടീസുകൾക്കെതിരെ ജൂലൈ 25 ന് ചെറുകിട വ്യാപാരികൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പേയ്‌മെന്റ് രീതി പരിഗണിക്കാതെ, 40 ലക്ഷം രൂപയിൽ കൂടുതൽ (ചരക്കുകൾ) അല്ലെങ്കിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (സേവനങ്ങൾ) വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കർണാടക വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. ചരക്കുകൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലോ സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസിനും, പണമടയ്ക്കൽ രീതി പരിഗണിക്കാതെ – അത് പണമായാലും,…

Read More

കള്ള് വിൽപ്പന സ്ഥിരമായി പാൽ ബക്കറ്റിൽ; പിടിച്ചെടുത്തത് 270 ലിറ്റർ കള്ള്

ഹൈദരാബാദ്: പാലെന്ന വ്യാജേന വ്യാപകമായി മദ്യ വിൽപ്പന. അയോധ്യാനഗറിലെ ഗുണ്ട്ലപോച്ചാംപള്ളിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 270 ലിറ്റർ കള്ള് പിടിച്ചെടുത്തത്. ഒറ്റ നോട്ടത്തിൽ പാലാണെന്ന് തോന്നും വിധത്തിലാണ് പാക്ക് ചെയ്‌ത്‌ വെച്ചിരിക്കുന്നത്. പാക്കറ്റുകളിൽ എസ്‌.വി‌.എസ് കമ്പനി എന്ന് പ്രിന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിൽ അടുത്തിടെ വ്യാജ മദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡും നടപടികളും തുടരുകയാണ്. ഇതിന് പിന്നാലെയാണ് വ്യാജ മദ്യം വിതരണം ചെയ്യാനായി വിൽപ്പനക്കാർ കുറുക്ക് വഴികൾ തേടുന്നത്. വിൽപ്പന വ്യാപകമായതിന് പിന്നാലെയാണ്…

Read More
Click Here to Follow Us