ബെംഗളൂരു : മൂന്ന് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ ബെംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. ശുശ്രുതി സൗഹാർദ ബാങ്ക്, ശ്രുതി സൗഹാർദ ബാങ്ക്, ശ്രീലക്ഷ്മി സൗഹാർദ ബാങ്ക് എന്നിവക്കെതിരെയാണ് കേസ്. ഇവയുടെ സ്ഥാപകനായ എൻ. ശ്രീനിവാസ മൂർത്തി അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത് നിരവധി നിക്ഷേപകരിൽ നിന്ന് 100 കോടിയിലേറെ തട്ടിയെടുത്തതായാണ് പരാതി. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) 2022ൽ ശുശ്രുതി സഹകരണ സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി…
Read MoreTag: Latestnews
നിമിഷപ്രിയയുടെ മോചനം; പുറത്ത് നിന്നുള്ള ആരുടെയും ഇടപെടൽ വേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ അവരുടെ കുടുംബം മാത്രം നടത്തിയാൽ മതിയെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പുറത്ത് നിന്നുള്ള സംഘടനകളുടെ സഹായം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്നത് ഗുണമല്ല ദോഷം ചെയ്യുമെന്നും സർക്കാർ പറഞ്ഞു. കേന്ദ്രസർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശശുദ്ധി…
Read Moreസർക്കാരുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായില്ല; ഓഗസ്റ്റ് അഞ്ചുമുതൽ ആർടിസി തൊഴിലാളികൾ സമരത്തിൽ
ബെംഗളൂരു : മുന്നോട്ട് വെച്ച ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യറാകത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. കർണാടക ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടേതാണ് സമര പ്രഖ്യാപനം ആറുയൂണിയനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറാതിരുന്നാൾ സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസുകളുടെ സർവീസുകൾ പൂർണമായും നിലയ്ക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും ഓടുന്നത് പ്രതിസന്ധിലാകും. കർണാടക ആർടിസിയുടെ നിരവധി സർവീസുകളാണ് ബെംഗളൂരുവിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ളത്. ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക അനുവദിക്കുക, 25 ശതമാനം ശമ്പളവർധന…
Read Moreസ്കൂളിന് 14 കോടി സംഭാവന നൽകി പൂർവവിദ്യാർത്ഥിയായ ഡോക്ടർ; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് സർക്കാർ സ്കൂൾ
ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ താഴ്ന്നതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ഹൊങ്കനുരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കർണാടക പബ്ലിക് സ്കൂൾ (കെപിഎസ്) കണ്ടാൽ നമ്മുടെയെല്ലാം അഭിപ്രായം മാറും. ബെംഗളൂരുവിലെ ഏതൊരു അന്താരാഷ്ട്ര സ്കൂളിനും തുല്യമാണ് ഈ സർക്കാർ സ്കൂൾ. 50 മുറികളുള്ള സ്കൂളിൽ ഏകദേശം 40 കമ്പ്യൂട്ടറുകൾ, ഗണിതം, ശാസ്ത്ര ലാബുകൾ, ഡിജിറ്റൽ ടീച്ചിംഗ് ബോർഡുകൾ, സുസജ്ജമായ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവയുണ്ട്. മുമ്പ്, ഗ്രാമപ്രദേശങ്ങളിലെ മറ്റ് സർക്കാർ…
Read Moreപൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി അടിക്കാൻ ശ്രമിച്ച ഐ.പി.എസ് ഓഫീസർക്ക് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം
ബെംഗളൂരു : കോൺഗ്രസ് കൺവെൻഷൻ വേദിയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐപിഎസ് ഓഫിസറെ ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിച്ചു. ധാർവാഡ് അഡീ. പൊലീസ് സൂപ്രണ്ടായിരിക്കെ ദുരനുഭവമുണ്ടായ നാരായൺ ബരാമണിക്ക് ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. കർണാടകയിലെ ഒരു പരിപാടിയിൽ വെച്ച് സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നിൽ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും അടിക്കാൻ ശ്രമിക്കുകയും…
Read More‘കർഷകരുടെ ചരിത്ര വിജയത്തിൽ അഭിമാനം : സിദ്ധരാമയ്യ ജനകീയ നേതാവ്’ -നടൻ പ്രകാശ് രാജ്
ബെംഗളൂരു : ദേവനഹള്ളി താലൂക്ക്, ചന്നനാരായണ, പട്ടണയ തുടങ്ങിയ ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ റദ്ദാക്കുനുള്ള കർണാടക സർക്കാറിൻ്റെ തീരുമാനത്തെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്. ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയത് കർഷകരുടെ വിജയമാണെന്നും ഇത്തരം പോരാട്ടങ്ങൾ ചരിത്രപരമായ വിജയങ്ങളിലേക്ക് നയിക്കുമെന്നും പ്രകാശ് രാജ് അഭിപ്രയപ്പെട്ടു. പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ നൽകി നടൻ പ്രതിഷേധങ്ങളിൽ പങ്കെടുത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജനകീയ നേതാവാണെന്ന് തെളിയിച്ചെന്നും ഒടുവിൽ അദ്ദേഹം സ്വീകരിച്ച നിലപാട് നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreയുവാവിനെതിരായ ബലാത്സംഗ കേസ് റദ്ദാക്കി കർണാടക ഹൈകോടതി
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈകോടതി.യുവാവിന് പുറമേ ഇയാളുടെ അമ്മയും അയൽവാസിയും കേസിൽ പ്രതികളായിരുന്നു. യുവാവും പരാതിക്കാരിയും തമ്മിൽ ആറ് മാസമായി പരിചയത്തിലായിരുന്നുവെന്നും വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പരാതിയെത്തിയത്. 18 വയസ് മുതൽ യുവതിയും യുവാവും പരിചയത്തിലായിരുന്നു. അതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുത്തു. ഇതിനിടെ വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ യുവതി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നായിരുന്നു പരാതി. തുടർന്ന് പൊലീസ്…
Read Moreയു.പി.ഐ പേയ്മെന്റിൽ കുരുക്കിലായി ബെംഗളൂരു വ്യാപാരികൾ
ബെംഗളൂരു: യു.പി.ഐ പേയ്മെന്റ് മൂലം കുരുക്കിലായിരിക്കുകയാണ് ബെംഗളൂരുവിലെ വ്യാപാരികൾ. ഇടപാടുകൾക്ക് നികുതിയടക്കണമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയതോടെയാണ് വ്യാപാരികൾ കുരുക്കിലായത്. സാധനങ്ങൾ വിൽക്കുന്ന കടകളിൽ വാർഷിക വരുമാനം 40 ലക്ഷവും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ വാർഷിക വരുമാനം 20 ലക്ഷവും കടന്നാൽ നികുതി നൽകേണ്ടി വരുമെന്നാണ് വാണിജ്യ വകുപ്പിന്റെ മുന്നറിയിപ്പ്. യു.പി.ഐ വന്നതോടെ ഇടപാടുകളെല്ലാം ഡിജിറ്റലായതാണ് വ്യാപാരികൾക്ക് കുരുക്കായത്. മുന്നറിയിപ്പിന് പിന്നാലെ പലരും ഡിജിറ്റലായി പണം സ്വീകരിക്കുന്നത് കുറക്കുകയാണ്. യു.പി.ഐ ക്യു.ആർ കോഡ് തന്നെ എടുത്ത് മാറ്റിയവരുണ്ട്. എന്നാൽ, ആളുകൾ പണം കൈയിൽ കരുതാത്തത് വലിയ പ്രതിസന്ധിയായി…
Read Moreകോപ്പിയടിക്ക് പൂട്ട് വീഴുന്നു; മെറ്റ നീക്കം ചെയ്‌തത് ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ
കണ്ടന്റ് കോപ്പിയടിക്കുന്ന പ്രവണത, സ്പാമിംഗ് തുടങ്ങിയവ തടയുന്നതിൻ്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഒരു കോടി അക്കൗണ്ടുകളാണ് ഇതുവരെ നീക്കം ചെയ്തത്. യഥാർത്ഥ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും, കോപ്പിയടിച്ചവ വേഗത്തിൽ കണ്ടെത്തുന്നതിനുമായി പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ വ്യകത്മാക്കി. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കുക,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായിമാറ്റുക എന്നീ ശ്രമങ്ങളാണിപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. മറ്റൊരു വ്യക്തിയുടെ കണ്ടന്റുകൾ കോപ്പിയടിക്കുക ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുക എന്നീ ലംഘനങ്ങൾ കണ്ടെത്തിയാൽ ഇത്തരം അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. അതെസമയം മറ്റ് വ്യക്തികളുടെ അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ ഷെയർ…
Read Moreഎയറോസ്പേസ് പാർക്കിനുള്ള സ്ഥലമേറ്റെടുപ്പ്; പദ്ധതി ഉപേക്ഷിച്ച് കർണാടക സർക്കാർ
ബെംഗളൂരു : എയറോസ്പേസ് പാർക്ക് പദ്ധതിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നടപടി ഉപേക്ഷിച്ച് കർണാടക സർക്കാർ. മൂന്നുവർഷത്തിലേറെ നീണ്ട കർഷകസമരത്തെത്തുടർന്നാണ് തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമെന്നാണ് സൂചന. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് 1777 ഏക്കർ സ്ഥലമേറ്റെടുക്കാനുള്ള ഉത്തരവാണ് സർക്കാർ പിൻവലിക്കുക. കർഷകരുടെ താൽപ്പര്യങ്ങളെ മാനിച്ചാണ് സ്ഥലമേറ്റെടുക്കുന്ന പദ്ധതി ഉപേക്ഷിച്ചതെന്നും സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായും ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യോമയാന-പ്രതിരോധ വ്യവസായ രംഗത്ത് സംസ്ഥാന സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…
Read More