ബെംഗളൂരു: സംസ്ഥാനത്ത് കാവിവല്‍ക്കരണമോ സദാചാര പോലീസിങ്ങോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കാൻ പോലീസ് കമ്മീഷണറോടും മുനിസിപ്പല്‍ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നോക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read MoreTag: Latestnews
ബൈക്ക് അപകടത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു : മൈസൂരു സംസ്ഥാന പാതയിലെ സുള്ള്യ പാലടുക്കയിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥി മരിച്ചു. മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ സുള്ള്യയിലെ സ്വകാര്യ ആയുർവേദ കോളജ് മൂന്നാം വർഷ വിദ്യാർഥി ചിക്കബല്ലപുര സ്വദേശി സ്വരൂപ് (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മടിക്കേരി സ്വദേശി സംഭ്രം (21) പരിക്കേറ്റ് സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreമുൻ സർക്കാരിന്റെ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി
ബെംഗളൂരു: ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാറിന്റെ മുഴുവൻ പദ്ധതികളും നിര്‍ത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു.…
Read Moreബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് കാക്കനാട് ഫ്ലാറ്റിൽ നിന്നും ലഹരി കച്ചവടം, മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: കാക്കനാട് ആഡംബര ഫ്‌ളാറ്റിൽ നിന്ന് ലഹരി വസ്തുക്കളുമായി മൂന്നുപേർപിടിയിൽ. എൻ.ജി.ഒ ക്വാർട്ടേഴ്‌സിൻ സമീപം അമ്പാടിമൂല എം.ഐ.ആർ ഫ്ലാറ്റിൽ നി ഞാൻ മൂന്ന് ഗ്രാൻ എം.ഡി.എം.എ യുമായി തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാ ര ജോയ്സ്, കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ, പത്തനം തിട്ട മല്ലപ്പുഴശ്ശേരി സ്വ ദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ എന്നിവരെ പോലീസ് പിടികൂടി ടി. കോട്ടയം സ്വദേശി മനാഫാൻ ആണ് ഇവർ താമസിച്ചിരിക്കുന്ന ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവും രണ്ടു മാംസമായി ഫ്ലാറ്റിൽ താമസിക്കുന്നു. ഇവിടെ വച്ചാണ് ലഹരിവസ്തുക്കളുടെ…
Read Moreനഗരത്തിലെ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചു പോയി
ബെംഗളൂരു : ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു . കണ്ണടച്ചുതുറക്കുന്ന കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും…
Read Moreവനിത എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം
ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കര്‍ണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങൾ ആണ് ഉയർന്നു വരുന്നത്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച് നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയനയുടെ വാദം. നയനയുടെ തന്നെ സോഷ്യല്‍…
Read Moreസംസ്ഥാനത്ത് ഇടി മിന്നലേറ്റ് 7 മരണം
ബെംഗളൂരു: സംസ്ഥാനത്ത് ഇന്നലെ കനത്ത മഴയിലും ഇടിമിന്നലിലും ഏഴുപേര്‍ മരിച്ചതായി റിപ്പോർട്ട്. ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ ജനജീവിതം താറുമാറായിരിക്കുകയാണ്. മരിച്ചവര്‍ പ്രാഥമികമായി ചിക്കമംഗളൂരു, കൊപ്പള, മൈസൂരു, ബെല്ലാരി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗം മരണവും ഇടിമിന്നലിനെ തുടര്‍ന്നാണെന്നാണ് റിപ്പോർട്ട്.
Read Moreവെള്ളക്കെട്ടിൽ കാർ കുടുങ്ങി അപകട മരണം, എഞ്ചിനീയർമാർക്കെതിരെ കേസ്, ഭാനുരേഖയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: നഗരത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി യുവതിയേയും കുടുംബാംഗങ്ങളേയും അപകടത്തില്‍പ്പെടുത്തിയ കാര്‍ഡ്രൈവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബി. ഭാനുരേഖയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സിറ്റി മുൻസിപ്പല്‍ കോര്‍പറേഷൻ ഓഫീസ് വഴി ഹോസുര്‍ റോഡിലേക്ക് പോകുന്നതിനിടെയാണ് തന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതെന്ന് ഡ്രൈവര്‍ ഹരീഷ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയും കാറും കടന്നുപോകുന്നതുകണ്ടാണ് താൻ…
Read Moreസിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു, പ്രധാന വേഷത്തിൽ മക്കൾ സെൽവൻ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പാകും നടൻ എത്തുമ്പോൾ സംവിധായകൻ സത്യ രത്നം പറഞ്ഞു. രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുമ്പോൾ ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും…
Read Moreഗുണ്ട തലവന്റെ കൊലപാതകം: 7 പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: വൊണ്ടികൊപ്പയില്‍ ഗുണ്ടാ തലവൻ ചന്ദ്രു എന്ന ചന്തു കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുവെമ്പു നഗറിലെ ആര്‍.യശ്വന്ത് എന്ന കര്‍ജൂറ, കടുവിനയിലെ എൻ. മഹേഷ്, മൈസൂരു വിനായക നഗറിലെ ആര്‍. പ്രീതം ഗൗഡ എന്ന ഹാലപ്പ , കെ.ജി. കൊപ്പല്‍ സ്വദേശികളായ എൻ. സുധീപ് , രാഘവേന്ദ്ര , വിനായക നഗറിലെ പ്രശാന്ത് , കുവെമ്പു നഗര്‍ മൂന്നാം മൈലിലെ അരവിന്ദ് സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്.
Read More