ബെംഗളൂരു: വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യവസായിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍. ഡിജെ ഹള്ളിയിലെ കെബി സാന്ദ്ര അംബേദ്‌കര്‍ ലേഔട്ടിലെ താമസക്കാരിയായ 33കാരിയാണ് പരാതിയുമായെത്തിയത്. വ്യവസായിയായ ഗണേഷിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് വ്യവസായി ഗണേഷ് യുവതിയെ പരിചയപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി 12 മണിയോടെ മുംബൈയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്‌ത് കാത്തിരിക്കുമ്പോഴാണ് വ്യവസായിയെത്തി പരിചയപ്പെട്ടത്. ഇയാള്‍ക്ക് വീട്ടിലേത്താന്‍ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു. എന്നാല്‍…
Read MoreTag: Latestnews
പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ല ; സിദ്ധരാമയ്യ
ബെംഗളൂരു: തനിക്ക് ആദരസൂചകമായി ജനങ്ങള്‍ പൂക്കളോ പൊന്നാടയോ നല്‍കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പകരം തനിക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. സിദ്ധരാമയ്യയുടെ പുതിയ നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നുണ്ട്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് പൊന്നാടയോ പൂക്കളോ സ്വീകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ പരിപാടികളിലും പൊതുപരിപാടികളിലും ഇത് ഞാന്‍ പാലിക്കും. സമ്മാനങ്ങളിലൂടെ അവരുടെ സ്‌നേഹം അറിയിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹം, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
Read Moreഡിജിപിയായി അലോക് മോഹൻ ഇന്ന് ചുമതലയേൽക്കും
ബെംഗളൂരു: കർണാടക ഡിജിപിയായി സീനിയർ ഐപിഎസ് ഓഫീസർ അലോക് മോഹനെ നിയമിച്ചു. ഡിജിപിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. നിലവിലെ കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. അലോക് മോഹൻ ഇന്ന് ഡിജിപിയായി ചുമതലയേൽക്കും. നിലവിൽ അലോക് മോഹൻ നിലവിൽ ഹോം ഗാർഡ്‌സ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് എന്നിവയുടെ മേധാവിയായി പ്രവർത്തിച്ചു. 1987 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഇടക്കാല പോലീസ് മേധാവിയായി നിയമിതനായ അലോക് മോഹൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ സന്ദർശിച്ച് ചർച്ച നടത്തി.
Read Moreപെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചു, തീ പടർന്ന് യുവതി മരിച്ചു
ബെംഗളൂരു: പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച യുവതി തീപടർന്ന് മരിച്ചു. 18 കാരിയായ ഭവ്യയാണ് മരിച്ചത്. തുംകുരു ജില്ലയിലാണ് സംഭവം. കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. രത്നമ്മ ബൈക്കിൽ നിന്നിറങ്ങി കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക…
Read Moreഅഞ്ച് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ
ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനുമൊപ്പം ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍…
Read Moreകെഎസ്ആർടിസി ട്രാവൽ കാർഡ് അടുത്ത മാസം മുതൽ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മുഴുവനായി ലഭ്യമാക്കും. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സേവനമുള്ളത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളിലും ട്രാവല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. വിദേശ രാജ്യങ്ങളിന് സമാനമായിട്ടാണ് പണരഹിത ഇടപാടിനുള്ള സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡുകള്‍ കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കിയത്. ചില്ലറയെ ചൊല്ലി ഉണ്ടാകുന്ന തര്‍ക്കത്തിന് ഒരു പരിഹാരമായിരുന്നു ട്രാവല്‍ കാര്‍ഡ്. പദ്ധതി വന്‍ വിജയമായതോടെയാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 50 ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. മറ്റ് ജില്ലകളിലുള്ളവര്‍ക്ക് ഇവര്‍ ക്ലാസു…
Read Moreകോൺഗ്രസിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ബെംഗളൂരു : സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കയുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം സമ്പന്നരും പോലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും…
Read Moreമയക്കുമരുന്ന് എത്തിച്ചത് ഓൺലൈനിലൂടെ , യുവാവ് പിടിയിൽ
കണ്ണൂർ: മാരക മയക്ക് മരുന്നായ 70 എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഓൺലൈനായി നെതർലാൻ്റിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി കൂത്തുപറമ്പ് പാറാൽ ശ്രീശൈലത്തിൽ കെ പി ശ്രീരാഗിനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ ആമസോൺ വഴി എത്തിയ തപാൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാർസൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മാരക മയക്ക് മരുന്ന് കണ്ടെത്തിയത്. തുടർന്ന് പാർസലിലെ മേൽ വിലാസം വഴി കൂത്തുപറമ്പ് പാറാലിലെ ശ്രീശൈലത്തിൽ…
Read Moreസത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും
ബെംഗളൂരു: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാർ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഹേമന്ത് സോറൻ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും.
Read Moreമന്ത്രിസഭയിലേക്ക് ആരൊക്കെ? ചർച്ചകൾ അവസാനഘട്ടത്തിൽ
ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തില്‍ പതിനഞ്ചില്‍ താഴെ മന്ത്രിമാരാവും ചുമതല ഏല്‍ക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിയിൽ എത്തി.മന്ത്രിസഭയില്‍ ആരൊക്കെ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരും എത്തിയത്. കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് പിന്നീട് ആയിരിക്കും.…
Read More