ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബര്‍ 30 നാണ്…
Read MoreTag: Latestnews
ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണം, ആവശ്യവുമായി കോൺഗ്രസ് നേതാവ്
ബെംഗളൂരു:ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ എം.ബി പാട്ടീൽ രംഗത്ത്. ജി. പരമേശ്വരക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നാണ് ലിംഗായത്ത് വിഭാഗത്തിൻറെ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ലിംഗായത്തുകാർ പുറത്തായി. മതിയായ പ്രതിനിധ്യം ലഭിക്കണം. പാർട്ടിയിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും എം.ബി പാട്ടീൽ ചൂണ്ടിക്കാട്ടി. ലിംഗായത്ത്, വൊക്കലിംഗ, മുസ് ലിം, ദളിത്, പട്ടികജാതി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബഹുമാനം നൽകി ഭരണത്തിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്നും എം.ബി പാട്ടീൽ…
Read More10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം
കോഴിക്കോട്: മാങ്കാവിൽ 10 മാസം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കസബ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുൻവശത്ത് വെച്ചാണ് ഇയാൾ കുഞ്ഞിനു നേരെ അതിക്രമം നടത്തിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ എ.ടി.എം അക്കൗണ്ടിൽ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.
Read Moreഎസ്എസ്എൽസി 99.70% വിജയം, സേ പരീക്ഷ ജൂൺ 7 മുതൽ
തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.70 ശതമാനമാണ് വിജയം. 68,604 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചത്. ഗ്രേസ് മാര്‍ക്കിലൂടെ 24,422 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 14 വരെ നടക്കും.
Read Moreകുറ്റ്യാടിയിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സെർവീസ് 21 മുതൽ
ബെംഗളൂരു: കുറ്റ്യാടി റൂട്ടിൽ ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് . കോഴിക്കോട്- ബെംഗളൂരു സൂപ്പർ ഡിലക്‌സ് എയർ ബസ് 21 ന് സർവീസ് തുടങ്ങും. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര (10.30), കുറ്റ്യാടി (10.45), തൊട്ടിൽപാലം (11.00), വെള്ളമുണ്ട (11.45), മാനന്തവാടി (12.00), മൈസൂർ (3.30), വഴി രാവിലെ ആറിന് ബംഗളൂരുവിലെത്തും. പകൽ മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (5.30), കുട്ട (8.30), മാനന്തവാടി (9.30), വെള്ളമുണ്ട (9.45), തൊട്ടിൽപ്പാലം (10.30), കുറ്റ്യാടി (10.45), പുലർച്ചെ രണ്ടിന്…
Read Moreസത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇന്ന് നിർണ്ണായക ചർച്ചകൾ
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് തലസ്ഥാനം ഇന്ന് വീണ്ടും വേദിയാകും. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സമവായമായതോടെ മന്ത്രിസഭാ രൂപീകരണമാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത വെല്ലുവിളി. നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലാവും അന്തിമ തീരുമാനം. മന്ത്രിസഭയില്‍ പരമാവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കില്‍ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം…
Read More‘ബിഗ് ബോസ് വെറും ഉടായിപ്പ് ഷോ’യാണ് തുറന്നടിച്ച്, റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് സീസൺ 5 ൽ അഥിതിയായി എത്തി കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പുറത്തായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പുറത്ത് വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ആടിനെ പട്ടിയാക്കുന്ന ഷോ ആണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയ്ക്ക് റേറ്റിങ് കുറവാണെന്നും രണ്ടുമൂന്നു ദിവസത്തേക്ക് അതിഥിയായി വരണം എന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ്ബോസിലേക്ക് വീണ്ടും പോയതെന്ന് റോബിൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിൽ മാരാരിനെയും സാഗറിനെയും പ്രകോപിപ്പിക്കണം എന്നാണ് തന്നോട് ബിഗ് ബോസ്…
Read Moreബിജെപി നേതാവ് പുഴയിൽ മുങ്ങി മരിച്ചു
ബെംഗളൂരു:ബിജെപി നേതാവ് പുഴയിൽ മുങ്ങിമരിച്ചു. ബിജെപി നേതാവും ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റായ് മനേലയാണ് മരിച്ചത്. വ്യാഴാഴ്ച പയസ്വിനി പുഴയിൽ വീണാണ് ദാരുണ മരണം. മോട്ടോറിന്റെ ഫുട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
Read Moreസത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം
ബെംഗളൂരു: കർണാടകത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം. എന്നാല്‍ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ലെന്ന് റിപ്പോർട്ട്. മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി…
Read Moreഡികെഎസിനെ അനുനയിപ്പിച്ചത് സോണിയയുടെ ഇടപെടലിൽ
ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം ആവശ്യമാണെന്നു ഡി.കെ.യുടെ നിർബന്ധം. പൂർണ ടേമില്ലെങ്കിൽ ആദ്യ ടേമിൽ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാനില്ലെങ്കിൽ മുഖ്യമന്ത്രിയാകാനില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലാതെ എം.എൽ.എയായി തുടരുമെന്നായിരുന്നു ഡി.കെ മുന്നോട്ടുവെച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലരും പല തവണ പല തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.…
Read More