ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായി. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍…
Read MoreTag: Latestnews
സ്കൂട്ടറിന്റെ പിന്നിലിരുന്ന് ജോലി ചെയ്യുന്ന യുവതി, വൈറലായി ഫോട്ടോ
ബെംഗളൂരു: സ്കൂട്ടറിനു പിന്നിലിരുന്ന് ലാപ്ടോപ്പിൽ ജോലിചെയ്യുന്ന യുവതിയുടെ ചിത്രം വൈറലാകുന്നു. കോറമംഗലയിൽ ആണ് സംഭവം. ട്രാഫികിൽ കുടുങ്ങിയ യുവതി സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലാപ് ടോപ്പിൽ ജോലി ചെയ്യുന്നതിന്റെ ദൃശ്യം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്. നിഹാർ ലോഹ്യ എന്ന ട്വിറ്റർ യൂസറാണ് ചിത്രം പങ്കുവച്ചത്. ‘ബെംഗളൂരു ചലനങ്ങളുടെ അങ്ങേയറ്റം. ഓഫിസിലേക്കു പോകുന്നതിനിടെ ബൈക്കിൽ ഇരുന്ന് ജോലി ചെയ്യുന്ന യുവതി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രം വൈറൽ ആയതോടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.
Read Moreആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു
കൊച്ചി : ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി ഐംസിലെ ഡോക്ടർ ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം അമൃത ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും ചാടിയാണ് ഡോക്ടർ മരിച്ചത്. ഇടുക്കി സ്വദേശിനിയായ ലക്ഷ്മിയെ കഴിഞ്ഞ ആഴ്ചയാണ് കൈയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ലക്ഷ്മിയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ലക്ഷ്മിയെ ചികിത്സിച്ച ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു.
Read Moreട്രാഫിക് നിയമലംഘനത്തിൽ കുടുങ്ങി താരങ്ങൾ
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് യാത്ര നിയമക്കുരുക്കിൽ കുടുങ്ങി അമിതാഭ് ബച്ചനും അനുഷ്‌ക ശർമ്മയും. ഇരുവരെയും പിന്നിലിരുത്തി യാത്ര ചെയ്തവർക്ക് മുംബൈ പോലീസ് പിഴ ചുമത്തി. ഇരുവരുടെയും ബൈക്ക് യാത്ര വൈറൽ ആയിരുന്നു. തുടർന്ന് നിരവധി പരാതികളും ലഭിച്ചിരുന്നു. അനുഷ്കയുടെ ബോഡി ഗാർഡും ഡ്രൈവറുമായ ആൾക്ക് ഹെൽമെറ്റും ലൈസൻസും ഇല്ലാത്തതിനാൽ ആണ് പിഴ ചുമത്തിയത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനമോടിക്കാൻ നൽകി എന്ന കുറ്റത്തിന് ബൈക്കിന്റെ ഉടമയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. 10500 രൂപയാണ് പിഴ ചുമത്തിയത്. ബൈക്കിലെ യാത്രക്കാർക്ക് ഹെൽമറ്റില്ലയെന്ന കാരണം കാണിച്ചാണ് അമിതാഭ്…
Read Moreആംബുലൻസിന്റെ വഴി തടഞ്ഞ കാർ ഡ്രൈവർക്കെതിരെ നടപടി
കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനം .ഒപ്പം ഇയാൾക്ക് കോഴിക്കോടെ മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനം. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. നിരവധി തവണ ഹോൺ മുഴക്കിയിട്ടും കാർ ഡ്രൈവർ സൈഡ്…
Read Moreഎസ്എസ്എൽസി ഫല പ്രഖ്യാപനം, പറഞ്ഞതിലും നേരത്തെ
തിരുവനന്തപുരം :ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് 9 ന് തുടങ്ങിയ പരീക്ഷ 29 നായിരുന്നു അവസാനിച്ചത്. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍…
Read Moreഡി.കെ ശിവകുമാറിന് കൂടുതൽ വകുപ്പുകൾ നൽകിയേക്കും
ബെംഗളൂരു: കോൺഗ്രസിന്റെ മികച്ച വിജയത്തിന് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബംഗളൂരുവില്‍ പ്രഖ്യാപിക്കും.പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
Read Moreശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണം, സോണിയയുടെ വസതിക്ക് മുൻപിൽ പ്രതിഷേധം
ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന പ്രതിസന്ധി നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി പദവി ഡി.കെ. ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജന്‍പഥ് പത്തിലെ സോണിയാഗാന്ധിയുടെ വസതിയില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് ഡി.കെ. ശിവകുമാറിന് മന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.
Read Moreപരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്
ബെംഗളൂരു:കർണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈമാൻഡ്. പരസ്യ പ്രതികരണം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.എസി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല നിർദ്ദേശം നൽകി. കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ് രംഗത്തെത്തിയിരിക്കുന്നത്. കർണാടകയിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് നാല് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ…
Read Moreഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ല, എം. എൽ ആയി തുടരാം ; ഡി.കെ ശിവകുമാർ
ബെംഗളൂരു:കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി വാഗ്ദാനം നിരസിച്ച് പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ലെന്നും എം.എല്‍.എ ആയി തുടരാമെന്നുമാണ് ഡി.കെ.എസ് നേതൃത്വത്തെ അറിയിച്ചത്. ഇത് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കര്‍ണാടകയില്‍ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി.കെ.എസും മുഖ്യമന്ത്രിയാകണം എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നിർദേശം നല്‍കിയിരിക്കുന്നത്.
Read More