ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുന്‍പേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുര്‍ജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങി. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എഐസിസി…
Read MoreTag: Latestnews
ബെംഗളൂരുവിലേക്ക് പുതിയ ബസ് സർവീസ്
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് പുതിയ സർവീസ് ഇന്ന് മുതൽ. അത്തോളി, പേരാമ്പ്ര, കുറ്റിയാടി, തോട്ടിൽപാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂരു വഴിയാണ് സർവീസ് ഉണ്ടാവുക. ബെംഗളൂരുവിൽ നിന്ന് തിരിച്ചും ഇതേ റൂട്ടിൽ സർവീസ് ഉണ്ട്.
Read Moreനടി വിജയലക്ഷ്മി അന്തരിച്ചു
ചെന്നൈ: തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി വിജയലക്ഷ്മി അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരകളില്‍ അമ്മവേഷങ്ങളിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയമായത്. ഏകദേശം പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചുണ്ട്. ഭാരതിക്കണ്ണമ്മ എന്ന പരമ്പരയിലൂടെയാണ് വിജയലക്ഷമി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതില്‍ മുത്തശ്ശിയുടെ വേഷമായിരുന്നു ചെയ്തത്. ‘ശരവണന്‍ മീനാക്ഷി’, ‘മുത്തഴക്’, ‘ഈറമാന റോജാവേ’ എന്നിങ്ങനെ അമ്പതോളം പരമ്പരകളില്‍ വേഷമിട്ടു.
Read Moreമുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഡി. കെ ശിവകുമാർ
ബെംഗളൂരു: അനിശ്ചിതത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഡി. കെ ശിവകുമാർ. പാര്‍ട്ടി അമ്മയാണ്. പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നില്‍ക്കും. താന്‍ രാജിവെക്കുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ശിവകുമാര്‍ പറഞ്ഞു.
Read Moreദില്ലി യാത്ര റദ്ദാക്കി ഡി.കെ ശിവകുമാർ
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്ന സസ്‌പെന്‍സ് നിലനില്‍ക്കെ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഇന്നത്തെ ദില്ലി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. തന്റെ ലക്ഷ്യം കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമെന്ന…
Read Moreനഷ്ടപ്പെട്ടു പോയ ഫോൺ ഇനി എളുപ്പം കണ്ടെത്താം
മൊബൈല്‍ ഫോണ്‍ മോഷണം പോയാലോ കളഞ്ഞുപോയാലോ അതിവേഗം ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സേവനവുമായി കേന്ദ്രസര്‍ക്കാര്‍. ദ സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സി.ഇ.ഐ.ആര്‍/CEIR) എന്ന ട്രാക്കിംഗ് സംവിധാനം മെയ് 17 മുതല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡി.ഒ.ടി/C-DOT) ആണ് ഈ സംവിധാനം വികസിപ്പിച്ചത്. എല്ലാ ജില്ലകളിലും സേവനം; ലക്ഷ്യം കുറ്റകൃത്യങ്ങള്‍ തടയല്‍ ഇതിനകം കേരളം അടക്കം 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സേവനം ലഭ്യമാണ്. മെയ് 17 മുതല്‍…
Read Moreബെംഗളുരു- ചെന്നൈ ട്രെയിൻ പാളം തെറ്റി
ബെംഗളുരു: ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബിൾ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം. ട്രെയിനിന്‍റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപകടത്തില്‍പെട്ട ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും.
Read Moreബിജെപി യിൽ വൻ അഴിച്ചു പണിക്കു സാധ്യത
ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കര്‍ണാടക ബിജെപിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കള്‍ ചരടുവലി തുടങ്ങിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു…
Read Moreരാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ
ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…
Read Moreസത്യപ്രതിജ്ഞ വ്യാഴാഴ്ച
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. അതിനിടെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ബംഗളൂരുവില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവരുന്നത്. യോഗത്തില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ടുളള പ്രമേയം യോഗം പാസ്സാക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുശീല്‍…
Read More