ദില്ലി യാത്ര റദ്ദാക്കി ഡി.കെ ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്ന സസ്‌പെന്‍സ് നിലനില്‍ക്കെ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍.

ഇന്നത്തെ ദില്ലി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. തന്റെ ലക്ഷ്യം കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഇതിനിടെ ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയിലാണ് അതൃപ്തിയെന്ന് സൂചന. കൂടാതെ താന്‍ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് നടപടിക്രമങ്ങള്‍ മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts