ബെംഗളൂരു:കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ ബജ്റംഗദളിനെ നിരോധിച്ചാൽ വിവരമറിയിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ.അശ്വത്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൾവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ആദ്ദേഹം വെളിപ്പെടുത്തി. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്റംഗദളിനെ നിരോധിക്കുമെന്ന് എങ്ങനെ പറയാൻ കോൺഗ്രസിന്…
Read MoreTag: Latestnews
കാമുകി ഗർഭിണിയായപ്പോൾ കൊന്നു കുഴിച്ചു മൂടി, യുവാവ് അറസ്റ്റിൽ
ചെന്നൈ: ഗർഭിണിയായ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിലാണ് സംഭവം. സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനാണ് പ്രതി. പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നു. 23കാരനായ അഖിലനും 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതശരീരം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.
Read Moreവോട്ടർമാർക്ക് ബിജെപി 1000 രൂപ വരെ നൽകി , ആരോപണവുമായി ഷെട്ടാർ
ബെംഗളൂരു: തോൽവിയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ ആരോപണവുമായി ഷെട്ടാർ രംഗത്ത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ ജഗദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് തേനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെട്ടാർ. പണമുപയോഗിച്ചാണ് ഹുബള്ളി-ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് എന്നാണ് ഷെട്ടാറിന്റെ ആരോപണം. 500 രൂപ മുതൽ 1000 രൂപ വരെ വോട്ടർമാർക്ക് ബി.ജെ.പി നൽകിയെന്ന് ഷെട്ടാർ പറഞ്ഞു.പണാധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയത്. ഇതിനൊപ്പം ബി.ജെ.പി.യുടെ സമ്മർദ തന്ത്രവും…
Read Moreമുഖ്യമന്ത്രിയെ ഉടൻ അറിയാം ; കെസി വേണുഗോപാൽ
തിരുവനന്തപുരം: ജഗ്ദീഷ് ഷെട്ടാറിനെ പാർട്ടി ചേർത്തുനിർത്തുമെന്ന് കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉടൻ ഉത്തരമുണ്ടാവും. കർണാടക പ്ലാൻ ദേശീയതലത്തിൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ ജഗദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് തേനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ 35,000 വോട്ടുകൾക്കാണ് ഷെട്ടാർ പരാജയപ്പെട്ടത്. അതേസമയം, നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. എം.എൽ.എമാരോട് ബംഗളൂരുവിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കർണാടക അധ്യക്ഷൻ ഡി.കെ.…
Read Moreആര് മുഖ്യമന്ത്രിയാകും? എംഎൽഎ മാരുടെ യോഗം ഇന്ന് വൈകുന്നേരം
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ആർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന തന്ത്രപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഷാംഗ്രില ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് ആണ് യോഗം നടക്കുക. കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ വിളിച്ച് ചേർത്ത യോഗത്തിൽ ഡി.കെ ക്യാമ്പ് ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരെ കർണാടക സി.എൽ.പി യോഗത്തിന്റെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും…
Read Moreമൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് വയനാട് ചുരത്തിൽ മറിഞ്ഞു
ബെംഗളൂരു: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്നും തെന്നി കൊക്കയിലിലേക്ക് ചരിഞ്ഞെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്. ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ്സിന്റെ വശത്തെ ജനൽപാളികൾക്കിടയിലൂടെ പുറത്തേക്ക് എത്തിച്ചു.
Read Moreവൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു പുറകെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനവാണ് വരുത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വർധനവാണിത്. 57 പൈസ ഫിക്സഡ് ചാർജിലും 13 പൈസ എനർജി ചാർജിലും ഈടാക്കുക. 8.31 എല്ലാവരുടെയും വർധനവാണ് ഏർപ്പെടുത്തിയത്. 2022ൽ കെ.ഐ.ആർ.സിക്ക് സമർപ്പിച്ച നിർദ്ദേശങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ 139 പൈസയുടെ വർദ്ധന വേണമെന്നാണ് ആവശ്യപ്പെട്ടത്. 8,951.20 കോടി രൂപയുടെ റവന്യൂ കമ്മി…
Read Moreരാജി സമർപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിക്കുകയായിരുന്നു. കർണാടകത്തിലെ ജനവിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
Read Moreകർണാടകയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേമ പ്രവർത്തങ്ങൾ തുടരും ; അമിത് ഷാ
ബെംഗളൂരു:കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് അവരോട് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കര്‍ണാടകയ്ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥ്, നരേന്ദ്ര…
Read Moreപരാജയപ്പെട്ട പ്രമുഖന്മാർ ഇവർ
ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് അടിതെറ്റി. ചിക്കബെല്ലാപ്പുര മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രദീപ് ഈശ്വറിനോട് 11,318 വോട്ടുകൾ പരാജയപ്പെട്ടു. ഈശ്വർ 48 ശതമാനം വോട്ടുകളുമായി വിജയിച്ചപ്പോൾ സുധാകറിന് 40.58 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നിയമസഭാ സ്പീക്കർ കെ. വിശ്വേശര ഹെഗ്ഡെ സിർസി മണ്ഡലത്തിൽ 3,259 വോട്ടുകൾക്ക് സ്ഥാനാർത്ഥി ഭിമന്ന ടി. നായിക്കിനോട് പരാജയപ്പെട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ മത്സരിച്ച ജഗദീഷ് ഷെട്ടാറും…
Read More