പരാജയപ്പെട്ട പ്രമുഖന്മാർ ഇവർ

ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് അടിതെറ്റി.

ചിക്കബെല്ലാപ്പുര മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ കോൺഗ്രസ്‌ സ്ഥാനാർത്ഥി പ്രദീപ് ഈശ്വറിനോട് 11,318 വോട്ടുകൾ പരാജയപ്പെട്ടു. ഈശ്വർ 48 ശതമാനം വോട്ടുകളുമായി വിജയിച്ചപ്പോൾ സുധാകറിന് 40.58 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

നിയമസഭാ സ്പീക്കർ കെ. വിശ്വേശര ഹെഗ്ഡെ സിർസി മണ്ഡലത്തിൽ 3,259 വോട്ടുകൾക്ക് സ്ഥാനാർത്ഥി ഭിമന്ന ടി. നായിക്കിനോട് പരാജയപ്പെട്ടു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ മത്സരിച്ച ജഗദീഷ് ഷെട്ടാറും കഴിഞ്ഞ ബിജെപി സർക്കാരിലെ മന്ത്രിയായിരുന്ന സോമണ്ണയും ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ടി. രവിയും തോൽവി ഏറ്റു വാങ്ങി.

ഹുബ്ബള്ളി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിലാണ് മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ്‌ മത്സരിപ്പിച്ചത്.

ജെഡിഎസിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച് എച്ച്. ഡി കുമാര സ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി പതിനായിരത്തിൽ അധികം വോട്ടുകൾക്ക് ആണ് തോൽവി ഏറ്റുവാങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts