ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില് കേരളത്തിലേക്കുള്ള അതിര്ത്തികളടച്ച് കര്ണാടക.
കാസര്ഗോഡ് അതിര്ത്തിയിലെ അഞ്ച് റോഡുകള് ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്പ്പെടെയുള്ള നാല് ഇടങ്ങളില് അതിര്ത്തി കടക്കുന്നവര്ക്ക് ആര്ടി-പിസിആര് പരിശോധന നിര്ബന്ധമാക്കി.
അതിര്ത്തി കടന്ന് പോകേണ്ട വിദ്യാര്ഥികള് അടക്കമുള്ളവര്ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ബസ് യാത്രക്കാര്ക്കും 72 മണിക്കൂറിനുള്ളില് എടുത്ത കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി.
രോഗികളുമായെത്തുന്ന ആംബുലന്സുകള്ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റില് കേരള വാഹനങ്ങള് തടഞ്ഞത് വാക്കുതര്ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.
കഴിഞ്ഞ വര്ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില് കര്ണാടക കേരളത്തില് നിന്നുള്ള അതിര്ത്തി റോഡുകളില് മണ്ണിട്ട് വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങള്ക്ക് വഴിവച്ചിരുന്നു.
ദക്ഷിണ കന്നഡയോട് ചേര്ന്നുള്ള അതിര്ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില് 13 ഇടത്തും പാത അടച്ചിട്ടുണ്ട്.
തലപ്പാടി ഉള്പ്പെടെയുള്ള നാല് പാതകളില് കര്ശന നിയന്ത്രണമാണ്. കേരളത്തില്നിന്ന് വരുന്നവര്ക്ക് കോവിഡ് പരിശോധന നെഗറ്റിവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയ കര്ണാടക സര്ക്കാര് നടപടി മലയാളികളെ വലക്കുന്നു.
ഞായറാഴ്ച പുലര്ച്ച ബാവലി കര്ണാടക ചെക്ക് പോസ്റ്റില് എത്തിയ നിരവധി വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ഇത് വലിയ തോതിലുള്ള വാക്കേറ്റത്തിനും ഗതാഗത തടസ്സത്തിനും ഇടയാക്കി.
രാവിലെ എട്ടിന് ആരോഗ്യ പ്രവര്ത്തകരുടെ പരിശോധനക്കുശേഷം മാത്രമാണ് വാഹനങ്ങള് കടത്തിവിടാന് തുടങ്ങിയത്. ഇതോടെയാണ് സംഘര്ഷവും ഗതാഗത തടസ്സവും നീങ്ങിയത്.
വരുംദിവസങ്ങളില് പരിശോധന സര്ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ലെന്ന നിലപാടിലാണ് കര്ണാടക അധികൃതര്. ഇത് മൈസൂരു -മാനന്തവാടി ബസ് സര്വിസിനെ ബാധിച്ചേക്കും. കഴിഞ്ഞ ദിവസം മുതലാണ് തോല്പ്പെട്ടി കുട്ടത്തും ബാവലിയിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കര്ശനമാക്കിയത്.
കര്ണാടക സര്ക്കാറിെന്റ തീരുമാനം വ്യാപാരികളെയും കര്ണാടകയില് കൃഷി ചെയ്യുന്ന മലയാളി കര്ഷകരെയും വിദ്യാര്ഥികളെയുമാണ് ഏറെ വലച്ചിരിക്കുന്നത്. വിഷയത്തില് കേരള സര്ക്കാര് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം വിവിധ കോണുകളില്നിന്ന് ഉയരുന്നുണ്ട്.
കര്ണാടകയിലേക്ക് പോകുന്നവര്ക്ക് കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയ വിഷയത്തില് കര്ണാടകയുമായി അടിയന്തര ചര്ച്ച നടത്തണം എന്നാവശ്യപ്പെട്ട് സി.കെ. ശശീന്ദ്രന് എം.എല്.എ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഇളവ് ലഭിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കണം. യാത്ര ചെയ്യേണ്ടിവരുന്ന ആളുകള്ക്ക് ആര്.ടി.പി.സി.ആര് പരിശോധന സ്വകാര്യ ആശുപത്രിയിലും സൗജന്യമാക്കണമെന്നും കത്തില് അഭ്യര്ഥിച്ചു.
ദൈനംദിനം കര്ണാടകയുമായി ബന്ധപ്പെടുന്ന വ്യാപാരികള്, കര്ഷകര്, വിദ്യാര്ഥികള് എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതാണ് കര്ണാടകയുടെ നടപടി. കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്ത്തിയില്നിന്നു തിരിച്ചയക്കുകയാണ്.
ചരക്ക് ലോറികളും പച്ചക്കറി എടുക്കാന് പോകുന്ന വാഹനങ്ങളും തടയുന്നതും വലിയ പ്രയാസം സൃഷിക്കുന്നുണ്ട്. പരിശോധനക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നത് സാധാരണക്കാരായ ആളുകള്ക്ക് വലിയ സാമ്ബത്തിക പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും കത്തില് ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.