കേരളത്തിലേക്ക് പോകുന്ന കാ​​റു​​ക​​ളെ പി​​ന്തു​​ട​​ര്‍​​ന്ന് കൊള്ളസംഘം; ​തല​​നാ​​രി​​ഴ​​ക്ക്​ ര​​ക്ഷ​​പ്പെ​​ട്ട് മലയാളികൾ

ബെംഗളൂരു: കേ​​ര​​ള​​ത്തി​​ലേ​​ക്ക്​ മ​​ട​​ങ്ങു​​ന്ന മലയാളികളുടെ കാ​​റു​​ക​​ളെ പി​​ന്തു​​ട​​ര്‍​​ന്ന്​ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ള്‍ സ​​ജീ​​വം. ക​​ഴി​​ഞ്ഞ​​ ദിവസം നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങി​​യ പെ​​രി​​ന്ത​​ല്‍​​മ​​ണ്ണ സ്വ​​ദേ​​ശി​​ക​​ളെ കൊ​​ള്ള​​സം​​ഘം പി​​ന്തു​​ട​​ര്‍​​ന്നെ​​ങ്കി​​ലും തല​​നാ​​രി​​ഴ​​ക്ക്​ ര​​ക്ഷ​​പ്പെ​​ട്ടു.

ഗു​​ണ്ട​​ല്‍​​പേ​​ട്ട്​- കോ​​യ​​മ്ബ​​ത്തൂ​​ര്‍ ഹൈ​​വേ​​യി​​ല്‍ ത​​മി​​ഴ്​​​നാ​​ട്​ അ​​തി​​ര്‍​​ത്തി​​യി​​ല്‍ മു​​തു​​മ​​ല ടൈ​​ഗ​​ര്‍ റി​​സ​​ര്‍​​വി​​ല്‍ ശ​​നി​​യാ​​ഴ്​​​ച രാ​​ത്രി​​യാ​​ണ്​ സം​​ഭ​​വം. അ​​പ​​ക​​ടം മ​​ന​​സ്സി​​ലാ​​ക്കി​​യ മ​​ല​​യാ​​ളി​​ക​​ള്‍ കാ​​ര്‍ വേ​​ഗ​​ത്തി​​ലോ​​ടി​​ച്ച്‌​ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

നഗരത്തിലെ നിം​​ഹാ​​ന്‍​​സ്​ ആ​​ശു​​പ​​ത്രി​​യി​​ല്‍​​നി​​ന്ന്​ രോ​​ഗി​​യു​​മാ​​യി ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട്​ മൂ​​ന്ന​​ര​​യോ​​ടെ​​യാ​​ണ്​ സ്​​​കോ​​ര്‍​​പി​​യോ കാ​​റി​​ല്‍ മൂ​​ന്നം​​ഗ സം​​ഘം പെ​​രി​​ന്ത​​ല്‍​​മ​​ണ്ണ​​യി​ലേക്ക് തിരിച്ചത്.

​ഗു​​ണ്ട​​ല്‍​​പേ​​ട്ട്​- കോ​​യ​​മ്ബ​​ത്തൂ​​ര്‍ ഹൈ​​വേ​​യി​​ലെ ബ​​ന്ദി​​പ്പൂ​​ര്‍ ചെ​​ക്ക്​​​പോ​​സ്​​​റ്റ്​ 8.50ഒ​​ടെ ക​​ട​​ന്ന സം​​ഘം പി​​ന്നീ​​ട്​ ത​​മി​​ഴ്​​​നാ​​ട്​ ചെ​​ക്ക്​​​പോ​​സ്​​​റ്റും ക​​ട​​ന്നു. ബ​​ന്ദി​​പ്പൂ​​ര്‍ വ​​ന​​മേ​​ഖ​​ല​​യോ​​ട്​ ചേ​​ര്‍​​ന്നു​​കി​​ട​​ക്കു​​ന്ന ത​​മി​​ഴ്​​​നാ​​ടി​ന്‍റ മു​​തു​​മ​​ല ടൈ​​ഗ​​ര്‍ റി​​സ​​ര്‍​​വി​​ലേ​​ക്ക്​ ക​​ട​​ന്ന്​ ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ര്‍ പി​​ന്നി​​ട്ട​​തോ​​ടെ വണ്‍വേ റോ​​ഡ്​ എ​​ത്തി.

ഈ ​​ഭാ​​ഗ​​ത്ത്​ ചു​​വ​​ന്ന കാ​​ര്‍ ഹെ​​ഡ്​​​ലൈ​​റ്റി​​ട്ട്​ റോ​​ഡ​​രി​​കി​​ല്‍ നി​​ര്‍​​ത്തി​​യ​​ത്​ ക​​ണ്ടു. ക​​ര്‍​​ണാ​​ട​​ക ര​​ജി​​സ്​​​ട്രേ​​ഷ​​നി​​ലു​​ള്ള കാ​​റി​​ല്‍ ഡ്രൈ​​വ​​റ​​ട​​ക്കം അ​​ഞ്ചു​​പേ​​രു​​ണ്ടാ​​യി​​രു​​ന്നു.

ഈ ​​സം​​ഘം അ​​സ​​മ​​യ​​ത്ത്​ വ​​ന​​മേ​​ഖ​​ല​​യി​​ല്‍ വാ​​ഹ​​നം നി​​ര്‍​​ത്തി​​യ​​തി​​ല്‍ അ​​സ്വാ​​ഭാ​​വി​​ക​​ത തോ​​ന്നി​​യ​​താ​​യി മ​​ല​​യാ​​ളി യാത്ര​​ക്കാ​​ര്‍ വെളിപ്പെടുത്തി. ശേഷം ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം മുന്നോട്ട് യാത്ര ചെയ്ത് മ​​റ്റൊ​​രു വ​​ണ്‍​​വേ റോഡിലെത്തി.

വാ​​ഹ​​ന​​ത്തി​​ര​​ക്കി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഈ ​​റോ​​ഡി​​ല്‍ ക​​യ​​റാ​​തെ നേ​​രി​​ട്ടു​​ള്ള റോ​​ഡി​​ലൂ​​ടെ മ​​ല​​യാ​​ളി സംഘം വാ​​ഹ​​ന​​മെ​​ടു​​ത്തു.

വ​​ണ്‍​​വേ റോ​​ഡ്​ അ​​വ​​സാ​​നി​​ക്കു​​ന്ന ഭാ​​ഗ​​ത്ത്​ ഡല്‍​​ഹി ര​​ജി​​സ്​​​ട്രേ​​ഷ​​നു​​ള്ള ഇന്നോ​​വ കാ​​ര്‍ നി​​ര്‍​​ത്തി​​യി​​ട്ടി​​രു​​ന്ന​​താ​​യും പി​​ന്നീ​​ട്​ ത​​ങ്ങ​​ളു​​ടെ കാ​​റിനെ പി​​ന്തു​​ട​​ര്‍​​ന്ന സം​​ഘം വാഹനം ത​​ട​​യാ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യ​​താ​​യും അവര്‍ പ​​റ​​ഞ്ഞു. ഇ​​തോ​​ടെ വേ​​ഗ​​ത്തി​​ല്‍ വാ​​ഹ​​നം ഓടിച്ച് ‌​ കൊ​​ള്ള​​സം​​ഘ​​ത്തി​​ല്‍​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു എന്ന് മ​​ല​​യാ​​ളി യാത്ര​​ക്കാ​​ര്‍ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us