സുഹൃത്തിന്റെ വീട്ടിൽ നിന്നും മോഷണം;വ്യവസായിയും കൂട്ടാളിയും അറസ്റ്റിൽ

ബെംഗളൂരു: അടുഗോഡി ലക്കസാന്ദ്ര നിവാസിയായ ഷാഹിദ് എന്ന വിളിപ്പേരുള്ള നസീം ഷെറീഫ് 40, ഇയാളുടെ സുഹൃത്ത് ഗുരപ്പനപാളയ നിവാസിയായ മുഹമ്മദ് ഷാഫിയുള്ള 42 എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിച്ചതിന് അറസ്റ്റിലായി.

നിർമ്മാണ കമ്പനി നടത്തിയിരുന്ന ഷെരീഫ് അടുത്തകാലത്ത് വൻ നഷ്ടത്തിൽ ആയിരുന്നു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

സുഹൃത്തിന്റെ വീടിന്റെ താക്കോൽ തനിപ്പകർപ്പ് നിർമ്മിച്ചാണ് മോഷണം നടത്തിയത്. സുഹൃത്തിന്റെ സഹോദരന് സുഖമില്ലാതെ ആശുപത്രിയിൽ ആയ സമയത്ത് ഇയാൾ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിൽ സന്ദർശനത്തിന് പോയ അതേസമയത്ത് ഷെരീഫ് തന്റെ സുഹൃത്തിനെ തനിപ്പകർപ്പ് താക്കോൽ ഉപയോഗിച്ചു മോഷണത്തിനായി നിയോഗിക്കുകയായിരുന്നു.

പോലീസ് അന്വേഷണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് വിരലടയാളങ്ങൾ പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാൻ  മുളകുപൊടിയും വിതറിയിരുന്നു.

ഏകദേശം 38 ലക്ഷം രൂപയോളം പണവും, സ്വർണ്ണവും, വിലപിടിപ്പുള്ള വാച്ചുകളും വിവിധ രാജ്യങ്ങളുടെ കറൻസികളും മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts