വയനാട്ടിലെ മഴക്കെടുതി; കേരള ആർ.ടി.സി. ബസുകൾ ഭാഗികമായും കർണാടക ആർ.ടി.സി. ബസുകൾ പൂർണമായും റദ്ദാക്കി; വിശദാംശങ്ങൾ

ബെംഗളൂരു : വയനാട്ടിലെ മഴക്കെടുതി ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള കേരള, കർണാടക ആർ.ടി.സി. ബസ് സർവീസുകളെ ബാധിച്ചു.

ചൊവ്വാഴ്ച കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുള്ള കേരള ആർ.ടി.സി.യുടെ അഞ്ച് പകൽസർവീസുകൾ റദ്ദാക്കി.

അതേസമയം, ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള പകൽ ബസുകൾ പതിവുപോലെ സർവീസ് നടത്തി. പലയിടത്തും റോഡിൽ വെള്ളക്കെട്ടായതിനാൽ പതിവുപാതയിൽനിന്ന് മാറിയാണ് സഞ്ചരിച്ചത്.

  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ

കോഴിക്കോട്ടുനിന്ന് ബസുകൾ എത്താത്തതിനാൽ രാത്രി ബെംഗളൂരുവിൽനിന്നുള്ള പലസർവീസുകളും നടത്താനായില്ല. ഈ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരെ ലഭ്യമായ ബസുകളിൽ കയറ്റിവിട്ടു. ചിലർ യാത്ര റദ്ദാക്കി.

കർണാടക ആർ.ടി.സി.യുടെ പകൽ, രാത്രി സർവീസുകൾ പൂർണമായും റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുമുള്ള സർവീസ് റദ്ദാക്കിയിരുന്നു.

മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള മൂന്നു ബസുകൾ പകുതി ദൂരമെത്തിയശേഷം തിരിച്ചുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts