ചുരത്തിൽ  വീണ്ടും മണ്ണിടിച്ചിൽ; മംഗളൂരു പാതയിൽ ഗതാഗതം സ്തംഭിച്ചു

ബെംഗളൂരു : കനത്തമഴയിൽ ഹാസനിലെ സകലേശ്പുര താലൂക്കിൽ വീണ്ടും മണ്ണിടിച്ചിൽ. ബെംഗളൂരു-മംഗളൂരു ദേശീയ പാതയിലെ ഷിരാദി ചുരം മേഖലയിൽപ്പെടുന്ന ദൊഡ്ഡതപ്പലെയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് മലയിടിച്ചിലുണ്ടായത്.

റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിൽ ഒരു ടാങ്കർ ലോറിയും ഒരു ചരക്കുലോറിയും രണ്ടു കാറുകളും കുടുങ്ങി. വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ആർക്കും പരിക്കില്ല. ഇതോടെ ദേശീയ പാതയിൽ ഈ ഭാഗത്ത് ഗതാഗതം സ്തംഭിച്ചു.

  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം

കുംബാറടിക്കും ഹാർലെ എസ്റ്റേറ്റിനുമിടയിലും മണ്ണിടിച്ചിലുണ്ടായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെയുള്ള റോഡ് ഒലിച്ചുപോയി.

ബാർലി, മല്ലഗദ്ദെ, കാടുമനെ, സുള്ളക്കിമൈലഹള്ളി, ആലൂർ, ബേലൂർ കൊണെർലു തുടങ്ങിയ ഗ്രാമങ്ങളിലുള്ളവർ ആശ്രയിക്കുന്ന റോഡാണിത്. ബെംഗളൂരു-മംഗളൂരു തീവണ്ടിപ്പാതയിൽ സകലേശ്പുരയിലെ യടകുമേറി-കടഗരവള്ളി സ്‌റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ മുടങ്ങിയ തീവണ്ടിഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. പാത സുരക്ഷിതമാക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നു വരുന്നതേയുള്ളൂ. മേഖലയിൽ ചൊവ്വാഴ്ചയും മഴ തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി
[masterslider id="10"]

Related posts

Click Here to Follow Us