കർണാടകയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേമ പ്രവർത്തങ്ങൾ തുടരും ; അമിത് ഷാ

ബെംഗളൂരു:കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് അവരോട് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കര്‍ണാടകയ്ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥ്, നരേന്ദ്ര മോദി സര്‍ക്കാറുകള്‍ യു.പിയില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

നേരത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ജനാഭിലാഷം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കര്‍ണാടകയില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 136 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 65 സീറ്റുകളില്‍ ബി.ജെ.പിയാണ് ജയിച്ചത്. ജെ.ഡി.എസിന് 19 സീറ്റുകളാണ് നേടാനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
[masterslider id="10"]

Related posts