വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു 

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു പുറകെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനവാണ് വരുത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വർധനവാണിത്.  57 പൈസ ഫിക്സഡ് ചാർജിലും 13 പൈസ എനർജി ചാർജിലും ഈടാക്കുക. 8.31 എല്ലാവരുടെയും വർധനവാണ് ഏർപ്പെടുത്തിയത്. 2022ൽ കെ.ഐ.ആർ.സിക്ക് സമർപ്പിച്ച നിർദ്ദേശങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ 139 പൈസയുടെ വർദ്ധന വേണമെന്നാണ് ആവശ്യപ്പെട്ടത്. 8,951.20 കോടി രൂപയുടെ റവന്യൂ കമ്മി…

Read More

രാജി സമർപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിക്കുകയായിരുന്നു. കർണാടകത്തിലെ ജനവിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. 

Read More

കർണാടകയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേമ പ്രവർത്തങ്ങൾ തുടരും ; അമിത് ഷാ

ബെംഗളൂരു:കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് അവരോട് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കര്‍ണാടകയ്ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥ്, നരേന്ദ്ര…

Read More

പരാജയപ്പെട്ട പ്രമുഖന്മാർ ഇവർ

ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് അടിതെറ്റി. ചിക്കബെല്ലാപ്പുര മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ കോൺഗ്രസ്‌ സ്ഥാനാർത്ഥി പ്രദീപ് ഈശ്വറിനോട് 11,318 വോട്ടുകൾ പരാജയപ്പെട്ടു. ഈശ്വർ 48 ശതമാനം വോട്ടുകളുമായി വിജയിച്ചപ്പോൾ സുധാകറിന് 40.58 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നിയമസഭാ സ്പീക്കർ കെ. വിശ്വേശര ഹെഗ്ഡെ സിർസി മണ്ഡലത്തിൽ 3,259 വോട്ടുകൾക്ക് സ്ഥാനാർത്ഥി ഭിമന്ന ടി. നായിക്കിനോട് പരാജയപ്പെട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ മത്സരിച്ച ജഗദീഷ് ഷെട്ടാറും…

Read More

കൊച്ചിയിൽ വൻ ലഹരി വേട്ട, പാക് സ്വദേശി അറസ്റ്റിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ  മൂന്നാമത്തെ ലഹരി വേട്ട കൊച്ചിയിൽ. 1200 കോടിയിലേറെ രൂപയുടെ ലഹരി വസ്തുക്കളാണ് എൻബിസി – നേവി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാൻ സ്വദേശി അറസ്റ്റിൽ. അഫ്ഗാനിൽ നിന്ന് കടൽ മാർഗം കൊണ്ടു പോയ ലഹരി ശേഖരമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.

Read More

കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ പ്രചാരണത്തിൽ കഠിനാധ്വാനം ചെയ്ത ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എൻറെ ആശംസകൾ. കർണാടക തെരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും താൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

Read More

രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച്‌ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെ വിജയമാണ് കർണാടകയിലേതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.  

Read More

നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കർണാടകയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. നൽകിയ വാഗ്ധാനങ്ങൾ കോൺഗ്രസ്‌ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിലവിൽ 136 മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ്‌ ജയിച്ച് മുന്നേറി കൊണ്ടിരിക്കുന്നത്. പണത്തിന്റെ അഹങ്കാരവും പാവപ്പെട്ടവന്റെ ശക്തിയും തമ്മിൽ ആയിരുന്നു മത്സരം, പാവപ്പെട്ടവന്റെ ശക്തി ജയിച്ചു വെന്നും രാഹുൽ ഗാന്ധി പറഞ്ഞു .കൂടുതൽ സംസ്ഥാനങ്ങളിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More

തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു:നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുനർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേർത്തു.

Read More

കോൺഗ്രസിൽ എത്തിയിട്ടും രക്ഷയില്ല, ഷെട്ടാറിന് തോൽവി

ബെംഗളുരു : ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടാർ തോറ്റു. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് മുൻ ഷെട്ടർ പാർട്ടിയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തി. തുടർന്ന് ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന് ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക്…

Read More
Click Here to Follow Us