മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് വയനാട് ചുരത്തിൽ മറിഞ്ഞു

ബെംഗളൂരു: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്നും തെന്നി കൊക്കയിലിലേക്ക് ചരിഞ്ഞെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്. ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ്സിന്റെ വശത്തെ ജനൽപാളികൾക്കിടയിലൂടെ പുറത്തേക്ക് എത്തിച്ചു.

Read More

നാളെ രാത്രി ആംബുലൻസ് മാത്രം കടത്തി വിടും, ചുരത്തിൽ ഗതാഗത നിയന്ത്രണം

മാനന്തവാടി : താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്ത് നിന്നും ഭീമന്‍ യന്ത്രങ്ങള്‍ വഹിച്ച ട്രെയ്‌ലര്‍ ലോറികള്‍ ചുരം കയറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്‌ജിബി ഗൂണ്‍സ് ട്രക്കുകള്‍…

Read More
Click Here to Follow Us