കോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്

ബെംഗളൂരു:കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ ബജ്റംഗദളിനെ നിരോധിച്ചാൽ വിവരമറിയിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്.

ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ.അശ്വത്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൾവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ  സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ആദ്ദേഹം വെളിപ്പെടുത്തി.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്റംഗദളിനെ നിരോധിക്കുമെന്ന് എങ്ങനെ പറയാൻ കോൺഗ്രസിന് ദൈര്യം വന്നുവെന്ന് അദ്ദേഹം ചോദിച്ചു. അവർ നിരോധിച്ചുനോക്കട്ടെ. ഞങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് കാണിച്ചുതരാം,അശ്വത്നാരായണൻ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts