കോണ്‍ഗ്രസ്‌ ക്രിസ്ത്യനികളെ അവഗണിക്കുന്നു എന്നാരോപിച്ച് മുന്‍ മന്ത്രി അലക്സാണ്ടറിന് പിന്നാലെ”സുപ്പര്‍ ഹീറോ”സാംഗ്ലിയാനയും കോൺഗ്രസ് വിട്ടു.

ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം നല്കിയില്ല എന്ന് ആരോപിച്ച് മുന്‍ എം പി യും മുന്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറുമായിരുന്ന എച് ടി സാംഗ്ലിയാന കോണ്‍ഗ്രസ്‌ വിട്ടു.

ഇതേ വിഷയം ഒരു വര്ഷം മുന്‍പ് പ്രിയങ്ക ഗാന്ധിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതേ കാരണം ഉന്നയിച്ചുകൊണ്ട് മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന ശ്രീ അലക്സാണ്ടര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നു,അദ്ധേഹത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കാണുകയും അനുനയിപ്പിക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ബെംഗളൂരു സെന്ട്രലിലെ സ്ഥാനാര്‍ഥി യായി തന്നെ പരിഗണിക്കാത്തതില്‍ ഉള്ള വേദന സാംഗ്ലിയാന പങ്കുവച്ചു.

ദീര്‍ഘകാലം സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്നു ശ്രീ എച് ടി സാംഗ്ലിയാന ,കുറ്റവാളികള്‍ക്ക് എതിരെയുള്ള പല ഇടപെടുകളും അദ്ധേഹത്തെ സുപ്പര്‍ ഹീറോ ആക്കി,അതെ പേരില്‍  “സാംഗ്ലിയാന”എന്നാ പേരില്‍ അദ്ധേഹത്തിന്റെ ജീവിതം ക്രൈം ത്രില്ലര്‍ സിനിമയായി കാനഡയില്‍ റിലീസ് ചെയ്തിരുന്നു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

മിസോറം സ്വദേശിയായ എച് ടി സാംഗ്ലിയാന കര്‍ണാടക ഡി  ജി പി ആയി വിരമിച്ചതിനു ശേഷം ബി ജെ യില്‍ ചേരുകയും എം പി ആകുകയും ചെയ്തു,പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്ക്‌ ചേക്കേറി.2014ല്‍  ബി ജെ പിയുടെ പി സി മോഹനനോട് പരാജയപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts