മാസങ്ങളായി ശമ്പളം നല്‍കാത്ത സ്വകാര്യസ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയി!!

ബെംഗളൂരു: ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ് (23) നെയാണ് മാസങ്ങളായി ശമ്പളം നല്‍കാത്ത കാരണത്താൽ ജീവനക്കാര്‍ തട്ടിക്കൊണ്ട് പോയത്. സുജയ്‌യെ തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചതിന് നാല് പേരെ ഹലസുരു പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.

മാര്‍ച്ച് 21 നാണ് ജീവനക്കാര്‍ സുജയ്നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കിയത്. ശേഷം ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഉപദ്രവിച്ചു. ശമ്പളം ഉടനെ നല്‍കാമെന്ന് സുജയ് വാഗാദാനം നല്‍കിയതിനെ തുടര്‍ന്നാണ് സംഘം ഇയാളെ മോചിപ്പിച്ചത്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

എന്നാല്‍ സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയാണുണ്ടായത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവില്‍പ്പോയ മൂന്ന് പേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചിലിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts