ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ.

കൽപ്പറ്റ സ്വദേശി സുഖ്ദേവ് ആണ് കൊള്ളയടിക്കപ്പെട്ടത്.

ഇയാളുടെ പക്കലുണ്ടായിരുന്ന 40 ലക്ഷം രൂപ കവർന്നതായി ചാമരാജനഗർ പോലീസ് മേധാവി പത്മിനി സാഹു പറഞ്ഞു.

ഈ മാസം 11-ന് ഗുണ്ടൽപേട്ടിനടുത്ത് ബേഗൂരിലായിരുന്നു സംഭവം.

സുഖ്‌ദേവ് ഉടനടി പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ചുപേരെ പിടികൂടിയിരുന്നു.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ഇവരെ ചോദ്യംചെയ്തതിനെത്തുടർന്നാണ് മൈസൂരിൽനിന്ന് മൂന്നുപേരെക്കൂടി പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

മൈസൂരിൽ വന്ന് തിരികെ വയനാട്ടിലേക്ക് കാറിൽ പോകുകയായിരുന്ന സുഖ്ദേവിനെയും ഡ്രൈവർ അഷ്റഫിനെയും കവർച്ചസംഘം തടഞ്ഞുനിർത്തുകയായിരുന്നു.

കാറിൽനിന്ന് ഇവരെ ബലമായി പുറത്തിറക്കിയ ശേഷം സംഘം കാറുമായി രക്ഷപ്പെട്ടു.

കാറിലുണ്ടായിരുന്ന പണമാണ് നഷ്ടമായത്. രണ്ട് കാറിലാണ് കവർച്ചസംഘമെത്തിയത്.

അന്തസ്സംസ്ഥാന കൊള്ളസംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നും പറഞ്ഞു.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts